ബുധന്‍ 14th മെയ് 2025

05 May 2009

ബാധ ഒഴിപ്പിക്കല്‍ : യുവതി കൊല്ലപ്പെട്ടു

janet-moses-exorcism-manslaughter-victimപ്രേത ബാധ ഉണ്ടെന്ന സംശയത്തില്‍ മന്ത്ര വാദവും ബാധ ഒഴിപ്പിക്കലും നടത്തിയ കുടുംബത്തിന്റെ ദിവസങ്ങളോളം നീണ്ടു നിന്ന പീഢനത്തിന് ഒടുവില്‍ ഇരുപത്തി രണ്ടു കാരിയായ യുവതി കൊല്ലപ്പെട്ടു. കുടുംബാംഗങ്ങളായ ഒന്‍പത് പേരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്.
 
ന്യൂസീലാന്‍ഡിലെ വെല്ലിങ്ടണ്‍ നഗരത്തിന് അടുത്താണ് സംഭവം. ജാനെറ്റ് മോസസ് എന്ന യുവതിയുടെ മുത്തശ്ശി മരിച്ചതിനെ തുടര്‍ന്ന് സ്വഭാവത്തില്‍ കാര്യമായ മാറ്റം അനുഭവപ്പെട്ടതാണ് യുവതിക്ക് പ്രേത ബാധയാണ് എന്ന സംശയം ഉയരാന്‍ കാരണം. തുടര്‍ന്ന് “മകുട്ടു” എന്ന് ഇവിടങ്ങളില്‍ അറിയപ്പെടുന്ന മന്ത്രവാദ ക്രിയ ചെയ്യാന്‍ കുടുംബം തീരുമാനിച്ചു. ബാധ ഒഴിപ്പിക്കലിന്റെ ഭാഗമായി ഇവര്‍ യുവതിയുടെ കൈ കാലുകള്‍ കെട്ടിയിട്ടു. പ്രാര്‍ത്ഥനയും മറ്റുമായി തുടങ്ങിയ ബാധ ഒഴിപ്പിക്കല്‍ ചടങ്ങ് ക്രമേണ ചൂട് പിടിക്കുകയും ഇവര്‍ യുവതിയുടെ ചുറ്റും കൂടി നിന്ന് “ഒഴിഞ്ഞു പോ” എന്ന് ആക്രോശിക്കുകയും ചെയ്തു. പിന്നീട് ഓരോരുത്തരായി യുവതിയുടെ കണ്ണുകളില്‍ വായ് അമര്‍ത്തി കണ്ണുകള്‍ വലിച്ചെടുക്കാന്‍ ശ്രമിച്ചു. കണ്ണുകളിലും വായിലും വെള്ളമൊഴിക്കുകയും ചെയ്തു. ഇത് ദിവസങ്ങളോളം തുടര്‍ന്നു എന്ന് പോലീസ് അറിയിച്ചു. അവസാനം യുവതി വെള്ളം കുടിച്ച് മരിക്കുകയായിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...