01 June 2009

ഭീകരതക്കെതിരെ ജി-8

g8-countriesജി-8 രാഷ്ട്രങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്ത സഹകരണം ഉണ്ടെങ്കിലേ ഭീകരതയും കടല്‍ കൊള്ളയും പോലുള്ള അന്താരാഷ്ട്ര വെല്ലുവിളികളെ നേരിടാന്‍ കഴിയൂ എന്ന് ജി-8 മന്ത്രിമാരുടെ ഉന്നത തല യോഗം വിലയിരുത്തി. ലോകത്തെ ഏറ്റവും സമ്പന്നമായ എട്ട് രാഷ്ട്രങ്ങളുടെ സംഘമായ ജി-8 ന്റെ ആഭ്യന്തര നീതി ന്യായ മന്ത്രിമാരുടെ യോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യം പറഞ്ഞത്.
 
ഭീകരതയാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. തീവ്രവാദികളുടെ സംഘടനാപരമായ വൈദഗ്ദ്ധ്യവും ആക്രമണ ശേഷിയും അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. ഇതിനെ ചെറുക്കാന്‍ ജി-8 രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കിയേ തീരൂ എന്നും ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെ മന്ത്രിമാര്‍ സംയുക്തമായി പ്രസ്താവിച്ചു.
 
മൂന്ന് ദിവസമായി റോമിനടുത്ത് നടന്നു വന്ന യോഗം ശനിയാഴ്ച്ച സമാപിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്