28 May 2009

തുളസി ഇലകള്‍ കഴിക്കൂ, പന്നിപ്പനിയെ തടയൂ !

പന്നിപ്പനി വരാതെ തടയാനും ചികില്‍സയ്ക്കും തുളസിയില ഉത്തമമെന്ന അവകാശവാദവുമായി ആയുര്‍വേദ വിദഗ്ദ്ധര്‍. തുളസിയുടെ പതിവായുള്ള ഉപയോഗം ശരീരത്തിന്റെ പൊതുവേയുള്ള രോഗപ്രതിരോധശേഷി കൂട്ടും. അങ്ങനെ ഇത് വൈറസ്‌ മുഖേനയുള്ള രോഗങ്ങള്‍ തടയാന്‍ ഫലപ്രദവും ആകുമെന്നാണ് വാദം. ജപ്പാന്‍ജ്വരം തടയാനും തുളസി വിജയകരം ആയിരുന്നെന്നു ആയുര്‍വേദ ഡോക്ടറായ, ഡോ. യു.കെ.തിവാരി പറയുന്നു. പന്നിപ്പനി വൈറസ്‌ ബാധിച്ച ആളുകളില്‍ തുളസി പരീക്ഷിച്ചപ്പോള്‍ അവരുടെ ആരോഗ്യശേഷിയില്‍ കാര്യമായ പുരോഗതി ഉണ്ടായതായും അദ്ദേഹം അവകാശപ്പെടുന്നു.
ജാം നഗറിലെ ഗുജറാത്ത്‌ ആയുര്‍വേദ സര്‍വകലാശാലയിലെ ഡോ.ഭുപേഷ് പട്ടീലും ഈ കണ്ടുപിടിത്തത്തെ ന്യായീകരിക്കുന്നു. 20-25 പച്ച തുളസിയിലയോ അതിന്റെ നീരോ വെറും വയറ്റില്‍, ദിവസം രണ്ടു നേരം കഴിച്ചാല്‍ രോഗ പ്രതിരോധശേഷി കൂട്ടാമെന്നും അത് പന്നിപ്പനി വരാനുള്ള നേരിയ സാധ്യത പോലും ഇല്ലാതാക്കുമെന്നും ഡോ.പാട്ടീല്‍. "An apple a day, keep the doctor away" എന്ന ആംഗലേയ പഴമൊഴി പോലെ തുളസിയിലകള്‍ ശീലമാക്കി വൈറസ്‌ രോഗങ്ങള്‍ക്ക് തടയിടാം. തുളസിച്ചെടി അതിന്റെ അത്ഭുതസിദ്ധി അങ്ങനെ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.

Labels: , ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്