08 June 2009

ഇന്ന് ലോക സമുദ്ര ദിനം

world-oceans-dayഇന്ന് ജൂണ്‍ 8, ലോക സമുദ്ര ദിനം. ഈ ദിനത്തിന് ഇത്തരത്തില്‍ ഉള്ള സവിശേഷത കൈ വന്നത് 1992 ല്‍ റിയോ ദെ ജനെയ്‌റോവില്‍ വച്ച് ഭൌമ ഉച്ചകോടി നടന്നതോടെ ആണ്. ഭൌമ ഉച്ചകോടിയില്‍ കാനഡ സര്‍ക്കാരാണ് ലോക സമുദ്ര ദിനം എന്ന ആശയം മുന്നോട്ടു വച്ചത്. അതിനു ശേഷം എല്ലാ വര്‍ഷവും ഇന്നേ ദിവസം അനൌദ്യോഗികം ആയി ഇത് ആഘോഷിച്ചു വരുകയായിരുന്നു.
 
നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനും ഉള്ള നടപടികള്‍ ആണ് ഐക്യരാഷ്ട്രസഭ ഇതിനോട് അനുബന്ധിച്ചു മുന്നോട്ട് വയ്ക്കുന്നത്. സമുദ്രങ്ങളുമായുള്ള നമ്മുടെ വ്യക്തി ബന്ധം പുതുക്കാനുള്ള ഒരു ഒരു അവസരം കൂടി ആണിത്.
 
ഇന്നേ ദിവസം ലോകമെമ്പാടും അക്വേറിയങ്ങള്‍, മൃഗശാലകള്‍, മ്യൂസിയങ്ങള്‍, മറ്റു സംഘടനകള്‍, സര്‍വ്വകലാശാലകള്‍, പാഠശാലകള്‍, അനുബന്ധ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും ആയി സഹകരിച്ചു കൊണ്ടുള്ള പരിപാടികള്‍ സംഘടിപ്പിക്കും.
 
2009 ലെ ലോക സമുദ്ര ദിനത്തിന് ഒരു സവിശേഷത ഉണ്ട്. ഈ വര്‍ഷം മുതല്‍ ജൂണ്‍ 8 ഔദ്യോഗികം ആയി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ തീരുമാനം ആയി.
 
എന്ത് കൊണ്ട് ഈ ദിനം നാം ലോക സമുദ്ര ദിനമായി ആഘോഷിക്കണം എന്ന ചോദ്യത്തിനു ഒരു പാട് ഉത്തരങ്ങള്‍ ഉണ്ട്. സമുദ്രങ്ങള്‍ നമ്മുടെ പ്രാണ വായു ആയ ഓക്സിജന്റെ ഒരു നല്ല ഉറവിടം ആണ്. വളരെ അമൂല്യങ്ങള്‍ ആയ നിരവധി ഔഷധങ്ങളുടെ ഒടുങ്ങാത്ത ഖനി ആണ് ഇവിടം. കടലമ്മ തരുന്ന മത്സ്യ സമ്പത്തിനേയും നമുക്ക് മറക്കാന്‍ ആവില്ലല്ലോ. ഇനി കടലിന്റെ ഇരമ്പല്‍ നിങ്ങളുടെ കാതുകളിലേയ്ക്ക്‌ എത്തുമ്പോള്‍ ഇവയൊക്കെ ഓര്‍ക്കാന്‍ ഈ ദിനം ഉപകാരപ്പെടട്ടെ.

Labels: ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്