04 June 2009
എയര്‍ ഫ്രാന്‍സിന് ബോംബ് ഭീഷണി ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തല്‍![]() ബ്യുനെസ് അയെര്സില്‍ നിന്ന് പാരീസിലേയ്ക്ക് പറക്കുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന അജ്ഞാത സന്ദേശം മെയ് 27 ന് അര്‍ജെന്റീന പോലീസിനു ആണ് ലഭിച്ചത്. യാത്രക്കാര്‍ വിമാനത്തില്‍ കയറും മുന്‍പ് പൊലീസ് നടത്തിയ തിരച്ചിലില്‍ ഒന്നും തന്നെ കണ്ടെത്താന്‍ ആയില്ല. ഇതിനാല്‍ അന്നേ ദിവസം 32 മിനിട്ടുകള്‍ വൈകിയാണ് വിമാനം പുറപ്പെട്ടത് എന്ന് എയര്‍ ഫ്രാന്‍സ് വക്താവ് ഇന്ന് വെളിപ്പെടുത്തി. അജ്ഞാത സന്ദേശവും വിമാന അപകടവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ആവില്ലെന്നും വിമാന വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം കടലില്‍ നിന്ന് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. എങ്കിലും അപകട കാരണം അറിയാന്‍ സഹായകം ആയ ബ്ലാക്ക് ബോക്സ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. Labels: എയര്‍ ഫ്രാന്‍സ്, ബോംബ് ഭീഷണീ, യാത്രക്കാര്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്