16 July 2009
ദേ നാനോ എത്തി!![]() ജൂലൈ അവസാന ആഴ്ചയോടെ നാനോ മറ്റു ഉപഭോക്‌താക്കളുടെ കൈയ്യിലും എത്തും. അതോടെ ചെലവു കുറഞ്ഞ കാര്‍ എന്ന രത്തന്‍ ടാറ്റ യുടെ, അതില്‍ ഉപരി ഇന്ത്യയിലെ സാധാരണക്കാരുടെ സ്വപ്നം സാക്ഷാല്‍ക്ക രിക്കുകയായി. 2010 മാര്‍ച്ചിന് മുന്‍പ് ഒരു ലക്ഷം കാറുകള്‍ നിരത്തില്‍ ഇറക്കാന്‍ ആണ് ടാറ്റാ മോട്ടോര്‍സിന്റെ പദ്ധതി. നാനോ ബുക്ക് ചെയ്തവരില്‍ 70 ശതമാനത്തോളം ആളുകള്‍ ഗ്രാമങ്ങളില്‍ നിന്നും ചെറു പട്ടണങ്ങളില്‍ നിന്നും ഉള്ളവര്‍ ആണ്. ![]() നാനോയുടെ ആദ്യ ഘട്ട ബുക്കിംഗ് ഏപ്രില്‍ 25 ഓടെ അവസാനിച്ചിരുന്നു. ഗുജറാത്തിലെ പുതിയ ഫാക്ടറി പ്രവര്‍ത്തന നിരതം ആയാല്‍ പ്രതി വര്‍ഷം രണ്ടര ലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ ടാറ്റാ മോട്ടോര്‍സിന് കഴിയും. നാനോയുടെ ഡല്‍ഹിയിലെ എക്സ് ഷോ റൂം വില 1.2 ലക്ഷത്തിനും 1.72 ലക്ഷത്തിനും ഇടയില്‍ ആണ്. ഈ വിലകള്‍ക്ക് ഇടയില്‍ ഉള്ള മൂന്നു വ്യത്യസ്ത തരം നാനോ കാറുകള്‍ ആണ് പുറത്തിറങ്ങുന്നത്. എന്നാല്‍ ആദ്യം ബുക്ക് ചെയ്ത ഒരു ലക്ഷം ഉപഭോക്താക്കള്‍ക്ക് ടാക്സ് ഉള്‍പ്പെടെ ഒരു ലക്ഷം രൂപയ്ക്ക് തന്നെ നാനോ കാറുകള്‍ ലഭിക്കും. Labels: നാനോ കാറുകള്‍, രത്തന്‍ ടാറ്റ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്