
ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും അതില്‍ തീരുമാനം ആകാതെ പിരിഞ്ഞു. ജൂലൈ 11നും 12നും ചേരുന്ന കേന്ദ്ര കമ്മറ്റിയില്‍ ഈ ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും എന്ന് പിബി അംഗം സീതാറം യെച്ചൂരി അറിയിച്ചു.
വിഭിന്ന അഭിപ്രായങ്ങള്‍ ആണ് യോഗത്തില്‍ ഇന്ന് ഉയര്‍ന്നത്. വി.എസിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മറ്റിയോട് ആവശ്യപ്പെടും എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലാവലിന്‍ പ്രശ്നത്തില്‍ അച്ചടക്ക നടപടി വേണം എന്ന് സീതാറാം യെച്ചൂരിയും മണിക്ക് സര്‍ക്കാരും നിര്‍ദേശിച്ചു. എന്നാല്‍ പ്രകാശ് കാരാട്ട്, പിണറായി വിജയന് അനുകൂലമായ നിലപാട് ആണ് യോഗത്തില്‍ എടുത്തത്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്