17 August 2009

അഴിമതി വിരുദ്ധ കണ്‍‌വെന്‍ഷന്‍

രാഷ്ട്രീയ ജാതി മത വ്യത്യാസങ്ങള്‍ക്ക് അതീതമായി അഴിമതിക്ക് എതിരെ പൊരുതുന്ന സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ ഒരു വേദിയില്‍ അണി നിരത്തി കൊണ്ട് അഴിമതി വിരുദ്ധ സംസ്ഥാന തല കണ്‍‌വെന്‍ഷന്‍ നടത്തുന്നു. 2009 ആഗസ്റ്റ് 22ന് രാവിലെ 10:30ന് കളമശ്ശേരി മുനിസിപ്പല്‍ ടൌണ്‍ ഹാളിലാണ് കണ്‍‌വെന്‍ഷന്‍ നടക്കുക.
 
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലം എന്ന് ചലനമറ്റ അവസ്ഥയിലാണ്. ഓരോ അഞ്ച് വര്‍ഷവും അധികാരം പരസ്പരം വെച്ചു മാറുന്ന രാഷ്ട്രീയ മുന്നണികള്‍ ഈ അവസ്ഥക്ക് പ്രധാന കാരണമാണ്. ഈ രാഷ്ട്രീയത്തില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല. ഇത് വഴി ജനാധിപത്യം തന്നെ ദുര്‍ബലം ആയിരിക്കുന്നു. സാമ്പത്തിക വികസന നയങ്ങളിലടക്കം നിലവിലുള്ള ഇരു മുന്നണികള്‍ക്കും കാര്യമായ വ്യത്യാസമില്ലെന്ന അവസ്ഥയാണുള്ളത്.
 
ജനങ്ങള്‍ വിവിധ രീതിയിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന ഘടകം അഴിമതി ആണെന്ന് നമുക്ക് കാണാന്‍ കഴിയും. ഭൂമി കൈയ്യേറ്റങ്ങളും തെറ്റായ വികസന നയങ്ങളും പരിസ്ഥിതി നാശവും മനുഷ്യാ വകാശ ലംഘനങ്ങളും കുടിയൊഴിക്കലും ഗുണ്ടാ മാഫിയയും സ്ത്രീ പീഢനങ്ങളും രാഷ്ട്രീയത്തിലെ വര്‍ഗ്ഗീയതയും ഫാസിസവും എല്ലാം അഴിമതിയുമായി ബന്ധപ്പെട്ടാ ണിരിക്കുന്നത്. ഇത്തരം ഓരോ മേഖലകളിലും സമരം നടത്തുന്ന പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പല ഭാഗത്തും ഉണ്ട്. എന്നാല്‍ ഇവര്‍ തമ്മില്‍ ഏകോപനം അസാധ്യമാകുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ട്. ഇത് ഭരണ കൂടത്തിനും വ്യവസ്ഥാപിത പ്രസ്ഥാനങ്ങള്‍ക്കും സഹായകരമാകുന്നു. ഈ അവസ്ഥ അധിക കാലം തുടര്‍ന്നാല്‍ കേരളത്തിന്റെ ഭാവി അപകടകരമാകും എന്ന ധാരണ ശക്തിപ്പെട്ടു വരുന്നുണ്ട്. ഈ സഹചര്യത്തിലാണ് അഴിമതിക്കെതിരായി ഒരു സംസ്ഥാന തല മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നത്. ഇത് പിന്നീട് ജില്ല മുതല്‍ താഴെ തലങ്ങളിലേക്കും വ്യാപിപ്പിക്കും.
 
റിട്ട. ജസ്റ്റിസ് കെ. സുകുമാരന്‍, പ്രൊഫ. കെ. ജി. ശങ്കരപ്പിള്ള, പ്രൊഫ. സാറാ ജോസഫ്, പി. സി. ജോര്‍ജ്ജ് എം. എല്‍. എ. ഡോ. ഗീവര്‍ഗീസ് കുറിലോസ് മെത്രാപ്പോലീത്ത, ബി. ആര്‍. പി. ഭാസ്കര്‍, സി. പി. ജോണ്‍, കെ. അജിത, എന്‍. എം. പിയേഴ്‌സണ്‍, എം. എന്‍. കാരശ്ശേരി, പി. സുരേന്ദ്രന്‍, ഡോ. ഗീത, പ്രൊഫ. അരവിന്ദാക്ഷന്‍, ഡോ. ആസാദ്, കെ. ആര്‍. ഉണ്ണിത്താന്‍, കെ. വിജയചന്ദ്രന്‍, പ്രൊഫ. പി. ജെ. ജയിംസ്, കെ. സി. ഉമേഷ് ബാബു, വി. പി. വാസുദേവന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, എം. വി. ബെന്നി, ജി. ശക്തിധരന്‍, ഐ. വി. ബാബു, എന്‍. പ്രഭാകരന്‍, അഡ്വ. ജയശങ്കര്‍ എന്‍. ശശിധരന്‍, ലീലാ മേനോന്‍, സി. ആര്‍. ഓമനക്കുട്ടന്‍, കെ. പി. സേതുനാഥ്, ഹമീദ് ചേന്ദമംഗലൂര്‍ തുടങ്ങി നിരവധി പേര്‍ ഇതില്‍ പങ്കെടുക്കുന്നു.
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്