|
09 August 2009
പന്നി പനി - ഇന്ത്യയില്‍ മരണം നാലായി പന്നി പനി പടര്‍ന്ന് പിടിക്കുന്ന തിനിടയില്‍ ഇന്ത്യയില്‍ പനി മൂലം മരണമട ഞ്ഞവരുടെ എണ്ണം നാലായി. അഹമ്മദാബാദില്‍ മരിച്ച പ്രവാസിയായ പ്രവീണ്‍ പട്ടേല്‍ ആണ് പനിയുടെ ഏറ്റവും അവസാനത്തെ ഇര. ജൂലൈ മുപ്പതിന് അഹമ്മദാബാദില്‍ ഭാര്യയോടൊപ്പം വിദേശത്തു നിന്നും തിരിച്ചെത്തിയ പ്രവീണ്‍ പട്ടേലിന് ഓഗസ്റ്റ് 5ന് അസ്വസ്ഥതകള്‍ അനുഭവ പ്പെടുകയും ഓഗസ്റ്റ് 8ന് ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയുമാണ് ഉണ്ടായത്. പന്നി പനിയുടെ ആദ്യ ഇര 14 കാരിയായ റീദാ ഷെയ്ക്ക് പൂനെ സ്വദേശിനിയായിരുന്നു. രണ്ടാമത്തെ ഇര മുംബൈ സ്വദേശിനി 53 കാരിയായ ഫാഹ്മിദാ പന്‍വാല മുംബൈയിലെ കസ്തൂര്‍ബാ ആശുപത്രിയിലാണ് മരിച്ചത്. ശനിയാഴ്ച രാത്രി പൂനെയില്‍ മരിച്ച 42 കാരനായ അധ്യാപകന്‍ സഞ്ജയ് കോക്കറെ ആണ് മൂന്നാമത്തെ ആള്‍. Labels: ആരോഗ്യം
- ജെ. എസ്.
|
പന്നി പനി പടര്‍ന്ന് പിടിക്കുന്ന തിനിടയില്‍ ഇന്ത്യയില്‍ പനി മൂലം മരണമട ഞ്ഞവരുടെ എണ്ണം നാലായി. അഹമ്മദാബാദില്‍ മരിച്ച പ്രവാസിയായ പ്രവീണ്‍ പട്ടേല്‍ ആണ് പനിയുടെ ഏറ്റവും അവസാനത്തെ ഇര. ജൂലൈ മുപ്പതിന് അഹമ്മദാബാദില്‍ ഭാര്യയോടൊപ്പം വിദേശത്തു നിന്നും തിരിച്ചെത്തിയ പ്രവീണ്‍ പട്ടേലിന് ഓഗസ്റ്റ് 5ന് അസ്വസ്ഥതകള്‍ അനുഭവ പ്പെടുകയും ഓഗസ്റ്റ് 8ന് ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയുമാണ് ഉണ്ടായത്.





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്