21 August 2009

രാജീവ് ഗാന്ധിയുടെ പേരില്‍ പേരിടല്‍ മാമാങ്കം

rajiv-gandhiരാജീവ് ഗാന്ധിയുടെ 65‍-ാം ജന്മ ദിനമായ ഓഗസ്റ്റ് 20 രാഷ്ട്രം സദ്ഭാവനാ ദിനമായും അക്ഷയ ഊര്‍ജ ദിനമായും ആചരിക്കുന്നതിനിടെ ദേശീയ തൊഴില്‍ സുരക്ഷാ പദ്ധതി രാജീവ് ഗാന്ധിയുടെ പേരില്‍ മാറ്റി നാമകരണം ചെയ്യും എന്ന് മന്തി സി. പി. ജോഷി പ്രഖ്യാപിച്ചു. രാജീവ് ഗാന്ധിയുടെ പേരില്‍ നാമകരണം ചെയ്ത 300 ഓളം പദ്ധതികളില്‍ ഏറ്റവും ഒടുവിലത്തെ പദ്ധതിയാവും ഇത്. നെഹ്‌റു കുടുംബത്തിന്റെ പേരില്‍ ഇന്ത്യയില്‍ 450 ലേറെ പദ്ധതികളാണ് ഉള്ളത്. വ്യക്തമായ രാഷ്ട്രീയ ഉദ്ദ്യേശങ്ങളാണ് ഇത്തരം പേരിടലിനു പിന്നില്‍. പദ്ധതികളുടെ ഗുണ ഫലം അനുഭവി ക്കുന്നവരുടെ മനസ്സില്‍ നേതാവ് പ്രതിനിധീ കരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോടുള്ള മമത അടിയുറപ്പി ക്കുന്നതി നോടൊപ്പം ഇത്തരം പേരിടലുകള്‍ക്ക് രാഷ്ട്രീയ അനുരജ്ഞ നത്തിന്റെ ഉപയോഗവും ഉണ്ടാവാറുണ്ട് എന്ന് അടുത്ത കാലത്തെ മുംബൈ വര്‍ളി കടല്‍ പാലത്തിന്റെ പേരിടല്‍ വ്യക്തമാക്കുന്നു. പവാര്‍ - സോണിയ ഭിന്നത പരിഹരി ക്കപ്പെട്ടത് ഈ പാലത്തിന് രാജീവ് ഗാന്ധിയുടെ പേര്‍ നല്‍കണം എന്ന പവാറിന്റെ നിര്‍ദ്ദേശ ത്തോടെയാണ്. യുവ തലമുറയില്‍ ശാസ്ത്ര ബോധം വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാവാണ് രാജീവ് ഗാന്ധി എന്നായിരുന്നു പവാര്‍ അന്ന് അഭിപ്രായപ്പെട്ടത്.
 
12 കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍, 52 സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍, 98 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിമാന താവളങ്ങളും തുറമുഖങ്ങളും 6, 39 ആശുപത്രികള്‍, 74 റോഡുകള്‍, 15 ദേശീയ പാര്‍ക്കുകള്‍ എന്നിവ രാജീവ് ഗാന്ധിയുടെ പേരില്‍ ഉണ്ടെന്ന് അടുത്തയിടെ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ വെളിപ്പെട്ടു.
 



300 projects named after Rajiv Gandhi including the Bandra - Worli sea link project



 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്