
കോഴിക്കോട്: ഇന്ത്യയെ സമ്പൂര്‍ണമായി കോളനി വല്‍ക്കരിക്കാനുള്ള ശ്രമമാണ് ആസിയന്‍ കരാറെന്ന് എഴുത്തുകാരി പി. വല്‍സല. കരാറിനെ ദൃഢ നിശ്ചയത്തോടെ ചെറുക്കേണ്ടത് ജന ശക്തിയുടെ ബാധ്യതയാണ്. ഒക്ടോബര്‍ 2ന് ഈ രാജ്യ ദ്രോഹ കരാറിനെതിരെ സൃഷ്ടിക്കുന്ന മനുഷ്യ ച്ചങ്ങല രാജ്യം സംരക്ഷി ക്കാനുള്ള ഐക്യ ദാര്‍ഢ്യത്തിന്റെ അടയാളമാണ്. അത് വിജയിപ്പി ക്കേണ്ടത് മനുഷ്യ സ്നേഹികളുടെ ഉത്തരവാ ദിത്തമാണ്. കര്‍ഷകനും കലാകാരനും തൊഴിലാ ളിയുമെല്ലാം ചങ്ങലയില്‍ കൈ കോര്‍ക്കണം. ചേറില്‍ പുതഞ്ഞ ജീവിതങ്ങളും കാടിന്റെ മക്കളുടെ നിസ്സഹായതയും നനവോടെ ആവിഷ്കരിച്ച കഥാകാരി പറഞ്ഞു. ആസിയന്‍ കരാര്‍ കൊണ്ടു വന്നത് ഇവിടുത്തെ ജനതയെയും പാര്‍ലമെ ന്റിനെയും അവഹേളിക്കും വിധത്തിലാണ്. പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ല. ആണവ കരാറിന്റെ സമാനാ നുഭവമാണ് സ്വതന്ത്ര വ്യാപാരത്തി നെന്ന പേരിലുള്ള ഈ കരാറിലും ആവര്‍ത്തിച്ചത്. കരാര്‍ ഇന്ത്യയുടെ രണ്ടാംകോളനി വല്‍ക്കരണത്തിന് ഇടയാക്കും. 100 കോടിയിലേറെ ജനങ്ങളുള്ള ഈ രാജ്യത്ത് ഭക്ഷ്യ സുരക്ഷ സര്‍വ പ്രധാനമാണ്. ചെറു കിട കര്‍ഷകരെ അവലംബിച്ചാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ജീവിക്കുന്നത്. കര്‍ഷക ഭൂമികകളോട് വിടപറഞ്ഞ് നഗരങ്ങളില്‍ കുടിയേറിയ യഥാര്‍ഥ കര്‍ഷകരെ തിരിച്ച് ഗ്രാമങ്ങളില്‍ കുടിയിരു ത്തുകയാണ് ആദ്യം വേണ്ടിയിരുന്നത്. ഇന്ത്യയുടെ മുഴുവന്‍ കമ്പോളവും വിദേശ നിയന്ത്രണത്തില്‍ അമരുമ്പോള്‍ മറ്റൊരു കോളനി വാഴ്ചയുടെ നുകത്തിലേക്ക് ഇന്ത്യ അടിമപ്പെടും. ഇത്തരം നടപടി ചെറുക്കാന്‍ ഈ നാട്ടിലെ ഓരോ മനുഷ്യനും പ്രതിജ്ഞ യെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ ഗുണ മേന്മാ നിയന്ത്രണ ത്തിന്റെ പേരില്‍ നമ്മുടെ കയറ്റുമതിയെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും പൂര്‍വേഷ്യന്‍ രാജ്യങ്ങളും തിരസ്കരി ക്കുന്നുണ്ട്. ആണവ കരാറിനാല്‍ അമേരിക്കയുടെ നിരീക്ഷണ ത്തിന് വിധേയ മാകാനിരിക്കുന്ന ഇന്ത്യയുടെ സര്‍വാധികാരം ആസിയന്‍ കരാര്‍ കൂടി നടപ്പിലാകുമ്പോള്‍ സമ്പൂര്‍ണമായി നഷ്ടമാകും. നിശ്ചയ ദാര്‍ഢ്യ ത്തോടെയുള്ള ജന ശക്തിയുടെ ഐക്യത്താലേ ഇതിനെ നേരിടാനാവൂ' അവര്‍ പറഞ്ഞു.
-
നാരായണന്‍ വെളിയംകോട് Labels: കൃഷി, കേരളം
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്