28 October 2009

ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞു

മമ്മുട്ടിയെ പങ്കെടുപ്പിച്ച് താര നിശ നടത്തിയ ഏഷ്യാനെറ്റ് ടെലിവിഷന്‍ കമ്പനി തിരക്ക് മൂലം പരിപാടി കാണാന്‍ കഴിയാതിരുന്നവര്‍ക്ക് പണം തിരികെ നല്‍കാം എന്ന് സമ്മതിച്ചതായി ഒരു പ്രമുഖ ഗള്‍ഫ് പത്രമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് മൂലം മമ്മുട്ടിയുടെ ആരാധകര്‍ക്ക് ഉണ്ടായ അസൌകര്യത്തിന് ചാനല്‍ മാപ്പ് പറഞ്ഞു. യു.എ.ഇ. യില്‍ ഒട്ടേറെ മെഗാ ഷോകള്‍ സംഘടിപ്പിച്ചിട്ടുള്ള ഏഷ്യാനെറ്റിന് ഇത്തരം ഒരു അനുഭവം ആദ്യമായാണ് എന്ന് ഏഷ്യാനെറ്റിന്റെ മിഡില്‍ ഈസ്റ്റ് ജനറല്‍ മാനേജര്‍ ബിന്ദു മേനോന്‍ അറിയിച്ചു. ബുദ്ധിമുട്ടിലായ മമ്മുട്ടിയുടെ ആരാധകരോട് തങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പരിപാടിയില്‍ ഇത്രയധികം ജന പങ്കാളിത്തം ഉണ്ടാവുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നും അവര്‍ അറിയിച്ചു.
 
മുന്‍‌കൂറായി വിറ്റ ടിക്കറ്റിനു പുറമെ പരിപാടി നടക്കുന്ന ഹാളിനു വെളിയിലും ടിക്കറ്റ് വിറ്റതാണ് സംഗതികള്‍ നിയന്ത്രണാതീതമാക്കിയത്. ടിക്കറ്റെടുക്കാതെ എത്തിയ ജനം ടിക്കറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഹാളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എഴുപതോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിക്കാവുന്നതിലും വലിയ തിരക്കായതോടെ സംഘാടകര്‍ക്ക് പോലീസിന്റെ സഹായം തേടേണ്ടതായി വന്നു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്