20 October 2009

മന്ത്രി സി.ദിവാകരന് എതിരേ നടപടി എടുക്കണമെന്ന് പന്തളം സുധാകരന്‍

കേരള ഗവണ്‍ മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിലയിരുത്തലാവും ഈ ഉപതെരഞ്ഞെടുപ്പെന്ന് മുന്‍ മന്ത്രിയും പന്തളം സുധാകരന്‍ പറഞ്ഞു. ഭരണഘടനാ ലംഘനം നടത്തുന്ന സമീപനത്തിലേക്ക് മാര്‍ക്സിസ്റ്റ് മന്ത്രിമാരെ കൊണ്ടെത്തിച്ചത് പരാജയ ഭീതിയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരള ഗവണ്‍ മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലാവും ഈ ഉപ തെരഞ്ഞെടുപ്പെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍ പറഞ്ഞു. ദുബായില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച മന്ത്രി സി.ദിവാകരന് എതിരേ നടപടി എടുക്കണം. വയലാര്‍ രവി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കരുതുന്നില്ല. ചട്ടലംഘനം നടത്തിയെങ്കില്‍ വയലാര്‍ രവിക്ക് എതിരേയും നടപടി എടുക്കണമെന്ന് പന്തളം സുധാകരന്‍ പറഞ്ഞു.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കണ്ണൂരില്‍ അഭിമാന പോരാട്ടമാണ്. അതുകൊണ്ടാണ് കള്ളവോട്ട് ചേര്‍ക്കലും മറ്റും നടക്കുന്നതെന്നും ഇദ്ദേഹം ആരോപിച്ചു. ആസിയാന്‍ കരാര്‍ ഒരിക്കലും കോണ്‍ഗ്രസിന് എതിരേയുള്ള വികാരം ഉണ്ടാക്കില്ലെന്നും പന്തളംസുധാകരന്‍ വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്