13 January 2010

ബംഗ്ലാദേശിന്റെ മണ്ണില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ല : ഹസീന

sheikh-haseenaഡല്‍ഹി : കഴിഞ്ഞ ഏതാനും മാസങ്ങളായി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യാ ബംഗ്ലാദേശ് നയതന്ത്ര ബന്ധങ്ങളെ ഊട്ടി ഉറപ്പിച്ചു കൊണ്ട് ഇന്ത്യയും ബംഗ്ലാദേശും അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു. പരസ്പരമുള്ള നിയമ സഹായം, കുറ്റവാളികളെ കൈമാറല്‍, ഭീകരതയ്ക്കും, കുറ്റകൃത്യങ്ങള്‍ക്കും, മയക്കു മരുന്ന് കള്ളക്കടത്തിനും എതിരെയുള്ള പോരാട്ടത്തില്‍ സഹകരണം, സാംസ്കാരിക രംഗത്തെ സഹകരണം എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കാന്‍ തയ്യാറാവുന്നത്.
 
ബംഗ്ലാദേശ് മണ്ണ് ഇന്ത്യക്കെതിരെ ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു. ഷെയ്ഖ് ഹസീനയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മാത്രമല്ല, പ്രദേശത്തെ മുഴുവന്‍ സമാധാനത്തിനും സഹകരണത്തിനും പ്രചോദനമാകും എന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശ കാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞു. ഇരു രാജ്യങ്ങളിലും അധികാര മാറ്റം നടന്നാലും നില നില്‍ക്കുന്ന ദീര്‍ഘ കാല സഹകരണ സംവിധാനങ്ങളാണ് ഈ കരാറുകളിലൂടെ ലക്ഷ്യമാക്കുന്നത് എന്ന്‍ അധികൃതര്‍ വ്യക്തമാക്കി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്