04 March 2010

ബഹുഭാര്യത്വം : സ്ത്രീയ്ക്ക് വിവാഹ മോചനം തേടാം എന്ന് കോടതി

muslim-divorce1939 ലെ മുസ്ലിം വിവാഹ മോചന നിയമ പ്രകാരം ബഹു ഭാര്യത്വം സ്ത്രീയ്ക്ക് വിവാഹ മോചനത്തിന് ആവശ്യമായ കാരണം ആവില്ലെങ്കിലും, തന്നെ മറ്റു ഭാര്യമാര്‍ക്ക്‌ സമമായി ഭര്‍ത്താവ്‌ കാണുന്നില്ല എന്ന് സ്ത്രീയ്ക്ക് ബോധ്യപ്പെടുന്ന പക്ഷം, സ്ത്രീയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ വിവാഹ മോചനം അനുവദിക്കാം എന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്‌ വിധിച്ചു. വിവാഹ മോചനത്തിനെതിരെ നല്‍കിയ ഒരു അപ്പീലില്‍ ബുധനാഴ്ച വിധി പറയുകയായിരുന്നു കോടതി. ഒന്നിലേറെ ഭാര്യമാര്‍ ഉള്ള വ്യക്തി എല്ലാ ഭാര്യമാരെയും സമമായി കാണണം എന്നാണ് വി. ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ ഒന്നിലേറെ ഭാര്യമാരെ സമമായി കാണുവാന്‍ സാധ്യമല്ല എന്നും വി. ഖുര്‍ആന്‍ പറയുന്നുണ്ട്. ആ നിലയ്ക്ക്, തന്നെ സമമായി കാണുന്നില്ല എന്ന സ്ത്രീയുടെ മൊഴി കോടതിയ്ക്ക് മുഖവിലയ്ക്ക് എടുക്കാവുന്നതാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. ബഹു ഭാര്യത്വത്തിനു നേരത്തെ സമ്മതം മൂളി എന്നതോ, മറ്റു ഭാര്യമാരുമായി കുറെ നാള്‍ സന്തോഷമായി ജീവിച്ചു എന്നതോ, രണ്ടാം ഭാര്യയായാണ് താന്‍ വിവാഹിതയാകുന്നത് എന്നത് നേരത്തെ അറിയാമായിരുന്നു എന്നതോ ഒന്നും വിവാഹ മോചനം തടയാനുള്ള കാരണങ്ങള്‍ ആകില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

Labels:

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

അഭിനന്ദനാർഹമായ വിധി.വനിതാ ദിനം ആയ ഇന്നു തന്നെ ഈ വാർത്ത വായിച്ചതിൽ സന്തോഷം.

March 8, 2010 at 11:38 AM  

ഓരോ മതങ്ങൾ മനുഷ്യനുണ്ടാക്കിക്കൊടുക്കുന്ന കഴ്ടപ്പാടുകൾ പരിഹരിച്ചു കൊടുക്കാനും രക്ഷിക്കാനും അവസാനം കോടതി തന്നെ വേണം. മനുഷ്യനെ തൊലയ്ക്കുന്ന കുറെ വൃത്തികെട്ട മതങ്ങൾ !

March 9, 2010 at 11:00 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്