15 April 2010

കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് മുറുകുന്നു

വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടു കൊണ്ട് ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ്‌ പോര് തുടങ്ങി. വയലാര്‍ രവിയെ മുന്‍നിര്‍ത്തി രമേശ്‌ ചെന്നിത്തല പഴയ ഐ. ഗ്രൂപ്പ്‌ പുനരുജ്ജീ വിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ പിന്താങ്ങുന്ന എ. ഗ്രൂപ്പ്‌, രമേഷിന്റെ കെ. പി. സി. സി. പ്രസിഡന്റ് സ്ഥാനം തെറിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി ചില മുതിര്‍ന്ന നേതാക്കള്‍ ഹൈ കമാന്റിനെ കാണുന്നുണ്ട്. യൂത്ത്‌ കോണ്‍ഗ്രസ്സിന്റെ വെല്ലുവിളി രമേശിന്റെ പിന്തുണയോടെ ഉമ്മന്‍ ചാണ്ടി ക്കെതിരെയുള്ള ചരടു വലികളാ ണെന്ന് പറയപ്പെടുന്നു. പത്മജ, മുല്ലപ്പള്ളി രാമചന്ദ്രന്‍, ജി. കാര്‍ത്തികേയന്‍, കെ. വി. തോമസ്‌ എന്നിവര്‍ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി രംഗത്തുണ്ട്. ഗ്രൂപ്പ്‌ യോഗങ്ങള്‍ കൂടിയതില്‍ തെറ്റില്ലെന്നും, പാര്‍ട്ടിക്ക് ഗുണകരമല്ലാത്ത ഒരു തീരുമാനവും എടുക്കാന്‍ സാധ്യത ഇല്ലെന്നുമുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ഒരു മുന്‍കൂര്‍ ജാമ്യമാകാനാണ് വഴി. തുടര്‍ന്നും ഗ്രൂപ്പു യോഗങ്ങള്‍ ഉണ്ടാകുമെന്ന സൂചന ഇതില്‍ ഒളിച്ചിരിപ്പുണ്ട്.
 
- ഫൈസല്‍ ബാവ
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്