ഈ വര്‍ഷം പവര്‍ കട്ടില്ല : മന്ത്രി എ. കെ. ബാലന്‍
ഈ വര്‍ഷം സംസ്ഥാനത്ത് പവര്‍ കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എ. കെ. ബാലന്‍ അറിയിച്ചു. വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഈ പ്രഖ്യാപനത്തെ ഏവരും പ്രതീക്ഷ യോടെ യാണ് കാണുന്നത്. ലാവ്‌ലിന്‍ കേസില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തെറ്റുകാരനല്ലെന്നു സി. ബി. ഐ. തന്നെ പറഞ്ഞ സ്ഥിതിക്ക്, ഉമ്മന്‍ ചാണ്ടി ഇതേ പറ്റി പ്രതികരിക്ക ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Labels: കേരളം, കേരള രാഷ്ട്രീയം
- ജെ. എസ്.
( Tuesday, April 20, 2010 ) |
തച്ചങ്കരി യുടെ സസ്പെന്‍ഷന്‍ - മുഖ്യമന്ത്രിയും ഞാനും കൂടിയാലോചിച്ചിരുന്നു : മന്ത്രി കോടിയേരി ബാലകൃഷ്ണന്‍
ചട്ടം ലംഘിച്ച് വിദേശ യാത്ര നടത്തിയ കണ്ണൂര്‍ റേഞ്ച് ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സസ്പെന്‍റ് ചെയ്ത നടപടി യുമായി ബന്ധപ്പെട്ട് പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണക്ക് വഴി വെക്കുന്ന താണെന്നും, സസ്പെന്‍ഷന്‍ സംബന്ധിച്ച വിഷയം താനുമായി മുഖ്യ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു എന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തച്ചങ്കരി ചട്ടം ലംഘിച്ചു എന്ന് ബോധ്യ പ്പെട്ടതിന്റെ അടിസ്ഥാന ത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
Labels: കേരള രാഷ്ട്രീയം, പോലീസ്, വിവാദം
- ജെ. എസ്.
( Monday, April 19, 2010 ) |
ടോമിന്‍ തച്ചങ്കരി ക്കെതിരെ ഡി. ജി. പി. യുടെ രൂക്ഷ വിമര്‍ശനം
ചട്ടം ലംഘിച്ച് വിദേശ യാത്ര നടത്തിയ കണ്ണൂര്‍ റേഞ്ച് ഐ. ജി. ടോമിന്‍ തച്ചങ്കരി ക്കെതിരെ ഡി. ജി. പി. ജേക്കബ് പുന്നൂസ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. തച്ചങ്കരി ക്കെതിരെ നടപടി എടുക്കണം എന്നു തന്നെ യാണ് താന്‍ ശുപാര്‍ശ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അറുനൂറിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുപ്പത് ഐ. പി. എസ്. ഉദ്യോഗസ്ഥരും ഇതു പോലെ സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന വിവരം എവിടെ നിന്നും കിട്ടി? അങ്ങിനെ ഇതിനു മുമ്പ് ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ആ തെറ്റ് ആവര്‍ത്തിക്കുക ഗുരുതരമായ വീഴ്ച യാണെന്നും, മുന്‍പ് മറ്റാരെങ്കിലും ചെയ്തു എന്നതിനാല്‍ തന്റെ തെറ്റും തച്ചങ്കരി ന്യായീകരിക്കാന്‍ ശ്രമിക്കുക യാണെന്നും ഡി. ജി. പി. പറഞ്ഞു.
Labels: കേരള രാഷ്ട്രീയം, പോലീസ്, വിവാദം
- ജെ. എസ്.
( Monday, April 19, 2010 ) |
ടോമിന്‍ തച്ചങ്കരിയെ ഐ.ജി. സ്ഥാനത്ത് നിന്നും മാറ്റി
സര്‍ക്കാര്‍ അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ഉത്തര മേഖല ഐ. ജി. സ്ഥാനത്ത് നിന്നും മാറ്റി പുതിയ ഐ. ജി. യായി സുധേഷ് കുമാര്‍ ചുമതല ഏറ്റെടുത്തു. തച്ചങ്കരിക്ക് പുതിയ ചുമതല കളൊന്നും നല്‍കിയിട്ടില്ല. ചട്ടം ലംഘിച്ചാണ് വിദേശ യാത്ര നടത്തി യതെന്ന് ഡി. ജി. പി. ജേക്കബ് പുന്നൂസ് എ. ഡി. ജി. പി. സിബി മാത്യു എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ നടപടി എടുത്തത്.
Labels: കേരള രാഷ്ട്രീയം, പോലീസ്
- ജെ. എസ്.
( Saturday, April 17, 2010 ) |
കേരള എം.പി. മാര്‍ ചുമതല ഏറ്റു
കേരളത്തില്‍ നിന്നും രാജ്യ സഭ യിലേക്ക് തെരഞ്ഞെടു ക്കപ്പെട്ട പ്രതിരോധ മന്ത്രി എ. കെ. ആന്റണി, കെ. എന്‍. ബാല ഗോപാല്‍, ടി. എന്‍. സീമ എന്നിവര്‍ സത്യ പ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. രാജ്യ സഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി സത്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
( Friday, April 16, 2010 ) |
കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് മുറുകുന്നു
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടു കൊണ്ട് ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് തുടങ്ങി. വയലാര്‍ രവിയെ മുന്‍നിര്‍ത്തി രമേശ് ചെന്നിത്തല പഴയ ഐ. ഗ്രൂപ്പ് പുനരുജ്ജീ വിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ പിന്താങ്ങുന്ന എ. ഗ്രൂപ്പ്, രമേഷിന്റെ കെ. പി. സി. സി. പ്രസിഡന്റ് സ്ഥാനം തെറിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി ചില മുതിര്‍ന്ന നേതാക്കള്‍ ഹൈ കമാന്റിനെ കാണുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ്സിന്റെ വെല്ലുവിളി രമേശിന്റെ പിന്തുണയോടെ ഉമ്മന്‍ ചാണ്ടി ക്കെതിരെയുള്ള ചരടു വലികളാ ണെന്ന് പറയപ്പെടുന്നു. പത്മജ, മുല്ലപ്പള്ളി രാമചന്ദ്രന്‍, ജി. കാര്‍ത്തികേയന്‍, കെ. വി. തോമസ് എന്നിവര്‍ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി രംഗത്തുണ്ട്. ഗ്രൂപ്പ് യോഗങ്ങള്‍ കൂടിയതില്‍ തെറ്റില്ലെന്നും, പാര്‍ട്ടിക്ക് ഗുണകരമല്ലാത്ത ഒരു തീരുമാനവും എടുക്കാന്‍ സാധ്യത ഇല്ലെന്നുമുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ഒരു മുന്‍കൂര്‍ ജാമ്യമാകാനാണ് വഴി. തുടര്‍ന്നും ഗ്രൂപ്പു യോഗങ്ങള്‍ ഉണ്ടാകുമെന്ന സൂചന ഇതില്‍ ഒളിച്ചിരിപ്പുണ്ട്.
- ഫൈസല്‍ ബാവ Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
( Thursday, April 15, 2010 ) |
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനം, വിവാദം തുടരുന്നു
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനത്തെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു തര്‍ക്കവും ഇല്ല എന്ന് പറയുമ്പോഴും സംശയങ്ങള്‍ ബാക്കി വെച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനത്തേക്ക് താന്‍ ഇല്ലെന്ന് സി. പി. നാരായണന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ടി. എന്‍. ബാലഗോപാലന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് കഴിഞ്ഞ മാര്‍ച്ച് 13ന് സി. പി. ഐ. എം. നേതൃത്വം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനത്തേക്ക് സി. പി. നാരായണനെ നിയമിച്ചത്. എന്നാല്‍ ഈ തീരുമാന ത്തിനെതിരെ മുഖ്യമന്ത്രി കേന്ദ്ര നേതൃത്വത്തോടു പരാതി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്ത സ്ഥാന ത്തിരുന്നാല്‍ വിവാദങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി. പി. നാരായണന്‍ തന്നെ ഒഴിവാക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്.
Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
( Monday, April 05, 2010 ) |
മുന്‍ എം.പി. എസ് ശിവരാമന്‍ സി.പി.എം. വിട്ടു
സി.പി.എമ്മിന്റെ സമീപ കാല നയ പരിപാടി കളുമായി മാനസികമായി യോജിച്ചു പോകുവാന്‍ സാധിക്കില്ല എന്നാ കാരണം പറഞ്ഞ് ഒറ്റപ്പാലം മുന്‍ എം.പി. എസ്. ശിവരാമന്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. രാജി വെക്കുമ്പോള്‍ ഒറ്റപ്പാലം ഏരിയാ കമ്മിറ്റി അംഗവും, ലക്കിടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യുമായിരുന്നു അദ്ദേഹം. രാവിലെ ഏരിയാ സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചതിനു ശേഷം പാലക്കാട്ട് പത്ര സമ്മേളനം നടത്തി രാജി ക്കാര്യം വിശദീകരിച്ചു. ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ട്രസ്റ്റ് അംഗത്വവും, ഖാദി ബോര്‍ഡ് അംഗത്വവും അദ്ദേഹം രാജി വെച്ചിട്ടുണ്ട്.
ഉപരാഷ്ട്രപതി യായതിനെ തുടര്‍ന്ന് അന്നത്തെ ഒറ്റപ്പാലം എം.പി. കെ.ആര്‍. നാരായണന്‍ രാജി വെച്ചതിനെ തുടര്‍ന്ന് 1993-ല്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍ പരം വോട്ടു വാങ്ങി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആണ് അന്ന് കോളേജ് വിദ്യാര്‍ത്ഥി യായിരുന്ന ശിവരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്. റെക്കോര്‍ഡ് ഭൂരിപക്ഷ ത്തോടെ തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും പിന്നീടു വന്ന തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ മല്‍സരിപ്പിച്ചില്ല. എ.പി. അബ്ദുള്ളക്കുട്ടി, ഡോ. മനോജ് എന്നിവര്‍ക്കു പുറകെ ഇതോടെ സമീപ കാലത്ത് പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടും, പാര്‍ട്ടിയുടെ നയ പരിപാടി കളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടും പാര്‍ട്ടി വിടുന്ന മൂന്നാമത്തെ മുന്‍ എം. പി. യാണ് ശിവരാമന്‍. മതത്തെ സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ നിലപാടില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഡോ. മനോജ് പാര്‍ട്ടി വിട്ടത്. - എസ്. കുമാര്‍ Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
( Friday, February 05, 2010 ) |
കോണ്‍ഗ്രസ്സ് നേതൃപഠന ക്യാമ്പില്‍ കൂട്ടത്തല്ല്
തിരുവനന്തപുരം അമ്പലത്തറയില്‍ നടന്ന കോണ്‍ഗ്രസ്സ് നേതൃപഠന ക്യാമ്പില്‍ അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. അമ്പലത്തറ മണ്ഡലം കമ്മിറ്റിയാണ് പഠന ക്യാമ്പ് സംഘടിപ്പിച്ചത്. ഇതില്‍ ഒരു വിഭാഗം ആളുകള്‍ മണ്ഡലം പ്രസിഡണ്ടി നെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതാണ് സംഘര്‍ഷ കാരണമായി മാറിയത്. അംഗങ്ങളുടെ ഏറ്റുമുട്ടലിനിടെ യോഗത്തിനായി കൊണ്ടു വന്നിരുന്ന കസേരയടക്കം ഉള്ള ഫര്‍ണ്ണിച്ചറുകള്‍ നശിപ്പിക്കപ്പെട്ടു.
എം. എം. ഹസ്സന്‍, തമ്പാനൂര്‍ രവി തുടങ്ങിയ നേതാക്കന്മാര്‍ വേദിയിലിരിക്കെ നടന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ പാര്‍ട്ടി ഡി. സി. സി. സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. - എസ്. കുമാര്‍ Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
( Sunday, January 24, 2010 ) |
വര്‍ഗീയ സംഘടനയായ എന്‍. ഡി. എഫിനെ സംരക്ഷിക്കുന്നത് മുസ്ലിം ലീഗ് - പിണറായി വിജയന്
![]() ചെറിയ നേട്ടങ്ങള്‍ക്കു വേണ്ടി വര്‍ഗീയതയുമായി സമരസപ്പെടുന്ന കോണ്‍ഗ്രസിനു, മതേതര കാഴ്ചപ്പാട് അവകാശ പ്പെടാനാകില്ല. ബ്രിട്ടീഷ് സാമ്രാജ്യ ത്വത്തിനെതിരെ പോരാടുന്നതില്‍ മുസ്ലിം സമുദായം നിര്‍വഹിച്ച പങ്ക് ആര്‍ക്കും നിഷേധി ക്കാനാകില്ല. മുസ്ലിം സമുദായത്തിലെ ചെറിയൊരു വിഭാഗത്തിന്റെ വര്‍ഗീയ നിലപാട് ആ സമുദായ ത്തെയാകെ വര്‍ഗീയ വാദികളും തീവ്ര വാദികളുമായി ചിത്രീകരി ക്കാനിടയാക്കി. രാജ്യത്തെ ദുര്‍ബല പ്പെടുത്താന്‍ ഒരുങ്ങി യിരിക്കുന്ന ചില മത ശക്തികള്‍ ഇത്തരം ചെറിയ സംഘങ്ങളെ പ്രയോജന പ്പെടുത്തുകയാണ്. തീവ്ര വാദത്തില്‍ ഏര്‍പ്പെടുന്ന സമുദായത്തിലെ ന്യൂനപക്ഷ ത്തെക്കുറിച്ചു പറയുമ്പോള്‍ കോണ്‍ഗ്രസിനു നൂറു നാക്കാണ്. ആര്‍. എസ്. എസിനെ പ്രീണിപ്പിക്കാന്‍ നടത്തുന്ന കോണ്‍ഗ്രസിന്റെ ഈ നാവാണ് ഒരു സമുദായ ത്തെയാകെ തീവ്ര വാദികളായി ചിത്രീകരിക്കുന്നത്. താത്കാലിക നേട്ടങ്ങള്‍ക്കായി ഇടതു പക്ഷം വര്‍ഗീയ പാര്‍ട്ടികളുമായി ചങ്ങാത്തം കൂടിയിട്ടില്ല. മുസ്ലിം സമുദായത്തിന്റെ രക്ഷ മതേതര ഇടതു പക്ഷ പ്രസ്ഥാനങ്ങളോടു ചേര്‍ന്നു നിന്നാല്‍ മാത്രമേ സാധ്യമാ കൂവെന്നും പിണറായി പറഞ്ഞു. ന്യൂന പക്ഷ വര്‍ഗീയതയും, ഭൂരിപക്ഷ വര്‍ഗീയതയും ഒരേ പോലെ ആപത്കര മാണെന്നാണ് ഇടതു പക്ഷത്തിന്റെ നിലപാടെന്നും പിണറായി വ്യക്തമാക്കി. എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. നൈനാന്‍ കോശി, എം. പി. മാരായ എ. വിജയ രാഘവന്‍, പി. ആര്‍. രാജന്‍, പി. കെ. ബിജു, കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. ആര്‍. ബിന്ദു, കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ., എം. എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. - നാരായണന്‍ വെളിയംകോട് Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
( Friday, January 22, 2010 ) 1 Comments:
Subscribe to Post Comments [Atom] |
സക്കറിയയ്ക്കു നേരെ കൈയ്യേറ്റം: മലയാള വേദി അപലപിച്ചു
![]() ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടും, അഭിപ്രായങ്ങളെ സാംസ്‌ക്കാ രികപരമായ ആണത്വം കൊണ്ടും നേരിടുന്നതിനു പകരം തെരുവിലെ ഗുണ്ടകളെ ക്കൊണ്ടു നേരിടുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ രാഷ്ട്രീയ ശൈലി ജനാധി പത്യത്തിനും സാംസ്‌കാ രികതയ്ക്കും തികഞ്ഞ അപമാനമാണ്. സ്വദേശത്തും വിദേശത്തും മലയാള സാഹിത്യത്തിനും സംസ്‌ക്കാര ത്തിനും കലകള്‍ക്കുമായി നില കൊള്ളുന്ന എല്ലാ സംഘടനകളും ഈ അപചയ രാഷ്ട്രീയ സമീപന ത്തിനെതിരെ പ്രതികരി ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സാഹിത്യത്തിനും കലയ്ക്കും ആശയ പ്രകാശന സ്വാതന്ത്ര്യ ത്തിനുമൊക്കെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി വില കല്പിക്കു ന്നുണ്ടെങ്കില്‍ അക്രമത്തില്‍ ഏര്‍പ്പെട്ട വര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ പാര്‍ട്ടി നേതൃത്വത്തോട് യോഗം അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധമായ പ്രതിഷേധ പ്രമേയം യോഗം പാസാക്കി. പ്രതിഷേധ യോഗത്തില്‍ ആന്‍ഡ്രൂസ് അഞ്ചേരി, എടത്വ രവികുമാര്‍, രാജു ചാമത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. Labels: അക്രമങ്ങള്‍, കേരള രാഷ്ട്രീയം
- ജെ. എസ്.
( Tuesday, January 12, 2010 ) |
ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് ജാമ്യം
ലാവ്‌ലിന്‍ അഴിമതി ക്കേസില്‍ ഏഴാം പ്രതിയായ പിണറായി വിജയന് പ്രത്യേക സി. ബി. ഐ. കോടതി ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപയും, രണ്ട് ആള്‍ ജാമ്യവും എന്ന ഉപാധികളോടെ ആണ് ജാമ്യം അനുവദിച്ചി രിക്കുന്നത്.
- എസ്. കുമാര്‍ Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
( Thursday, December 31, 2009 ) |
നസീറിന്റെ വെളിപ്പെടുത്തലുകള്‍ ഇടതു പക്ഷത്തിന് തിരിച്ചടിയായി
![]() ![]() തെരഞ്ഞെടുപ്പ് വേളയില്‍ വേദി പങ്കിട്ട മഅദനിയും പിണറായിയും 1993ല്‍ നടന്ന കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ കുറ്റമാരോ പിക്കപ്പെട്ട മദനിയുടെ തീവ്രവാദ ബന്ധം വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. എറണാകുളത്ത് കളമശ്ശേരിയില്‍ ബസ് കത്തിച്ച സംഭവത്തില്‍ തന്റെ പങ്ക് നസീര്‍ പോലീസിനു മുന്‍പില്‍ സമ്മതിച്ചതോടെ ഈ കേസില്‍ പത്താം പ്രതിയായി ചേര്‍ക്കപ്പെട്ട മഅദനിയുടെ ഭാര്യ സൂഫി മഅദനി അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ശക്തമായി. തീ വെയ്ക്കല്‍, പൊതു മുതല്‍ നശിപ്പിക്കല്‍, ആയുധ നിയമം, ഗൂഢാലോചന, തട്ടി കൊണ്ടു പോകല്‍, രാജ്യ ദ്രോഹ പ്രവര്‍ത്തനം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് സൂഫിയക്കെതിരെ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ സൂഫിയയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. എന്നാല്‍, പി. ഡി. പി. യുമായി തെരഞ്ഞെടുപ്പ് സമയത്ത് സി. പി. എം. ഉണ്ടാക്കിയ ധാരണ തെറ്റായി പോയെന്ന് സി. പി. എം. കേന്ദ്ര നേതൃത്വം അറിയിച്ചു. ഭാവിയില്‍ പി. ഡി. പി. യുമായി ബന്ധം ഉണ്ടാവില്ലെന്നും ഇതിനു വേണ്ട നടപടികള്‍ തങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു എന്നും പോളിറ്റ് ബ്യൂറോ അംഗം എം. കെ. പാന്ഥെയാണ് അറിയിച്ചത്. Labels: കേരള രാഷ്ട്രീയം, തീവ്രവാദം
- ജെ. എസ്.
( Saturday, December 12, 2009 ) 6 Comments:
Subscribe to Post Comments [Atom] |
ഉപതിരഞ്ഞെടുപ്പ് മൂന്നിടത്തും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം
കണ്ണൂര്‍ - എ. പി. അബ്ദുള്ളക്കുട്ടി 1203 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു.
എറണാകുളം - ഡൊമനിക്ക് പ്രസന്റേഷന്‍ 8620 വോട്ടിനു വിജയിച്ചു. ആലപ്പുഴ - എ. എ. ഷുക്കൂര്‍ 4745 വോട്ടിനു വിജയിച്ചു. - എസ്. കുമാര്‍ Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
( Tuesday, November 10, 2009 ) |
കേരളത്തില്‍ ഉപ തിരഞ്ഞെടുപ്പ് സമാധാനപരം
![]() ആലപ്പുഴയിലും, എറണാ കുളത്തും കനത്ത വോട്ടെടുപ്പാണ് നടന്നതെങ്കിലും കണ്ണൂരിനെ അപേക്ഷിച്ച് വോട്ടിംഗ് കുറവായിരുന്നു. എറണാ കുളത്ത് സിനു ലാല്‍ എല്‍. ഡി. എഫിനു വേണ്ടിയും, ഡൊമനിക് പ്രസന്റേഷന്‍ യു. ഡി. എഫിനു വേണ്ടിയും മല്‍സരിച്ചു. ഇവിടെ ബി. ജെ. പി. വനിതാ സ്ഥാനാര്‍ത്ഥിയെ ആണ് നിര്‍ത്തിയിരുന്നത്. ശോഭാ സുരേന്ദ്രന്‍ ആണ് ബി. ജെ. പി. ക്ക് വേണ്ടി മല്‍സരിച്ചത്. ഇത്തവണ ഇരു മുന്നണികളും വനിതാ സ്ഥാനാ ര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. ആലപ്പുഴയില്‍ സി. പി. ഐ. യുടെ യുവ നേതാവ് ജി. കൃഷണ പ്രസാദും കോണ്ഗ്രസ്സിന്റെ എ. എ. ഷുക്കൂറും തമ്മിലായിരുന്നു പ്രധാന മല്‍സരം. - എസ്. കുമാര്‍ Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
( Monday, November 09, 2009 ) |
മാധ്യമങ്ങളെ നിയന്ത്രിക്കില്ല: മുഖമന്ത്രി
കേളരളത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മാധ്യമ നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്നും മുഖ്യമന്ത്രി സഖാവ് വി. എസ്. അചുതാനന്ദന്‍ നിയമ സഭയില്‍ അറിയിച്ചു.
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളില്‍ നിന്നും തെളിവ് ശേഖരിക്കുമെന്ന് ഒരു പത്ര സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തിര പ്രമേയത്തിനു ആഭ്യന്തര മന്ത്രി സഭയില്‍ ഇല്ലെന്നു പറഞ്ഞ് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പ്പോകുകയും ചെയ്തു. - എസ്. കുമാര്‍ Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
( Monday, September 14, 2009 ) |
മേഴ്സി രവി അന്തരിച്ചു
![]() ഇപ്പോഴത്തെ എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വനെ പരാജയപ്പെടുത്തി 2001ല്‍ മേഴ്സി രവി നിയമ സഭയിലേക്ക് കോട്ടയത്തു നിന്ന് വിജയിച്ചിരുന്നു. മേഴ്സി രവിയുടെ നിര്യാണത്തില്‍ മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ അനുശോചിച്ചു. മികച്ച നിയമ സഭാ സാമാജികയെയാണ് കേരളത്തിനു നഷ്ടമായതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
( Saturday, September 05, 2009 ) |
ലാവ്‌ലിന്‍ കേസ് മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും
ഏറെ വിവാദം സൃഷ്ടിച്ച എസ്. എന്‍. സി. ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ടു ചെയ്യാന്‍ അനുമതി നല്‍കിയ കേരളാ ഗവര്‍ണ്ണര്‍ ആര്‍. എസ്. ഗവായിയുടെ തീരുമാനം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുവാനും, തനിക്കെതിരെ സി. ബി. ഐ. നല്‍കിയ കുറ്റപത്രം റദ്ദാക്കുവാനും വേണ്ടി സുപ്രീം കോടതിയില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ക്രിമിനല്‍ റിട്ട് ഹര്‍ജി വാദിക്കുവാനായി പ്രമുഖ അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ ഹാജരാകും. സുപ്രീം കോടതിയിലെ മുന്‍നിര അഭിഭാഷകനും പ്രമുഖ ഭരണഘടനാ വിദഗ്ദ്ധനുമാണ് ശ്രീ നരിമാന്‍.
ഇതേ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നതും മറ്റൊരു പ്രമുഖനാണ്. അഡ്വ. ഹരീഷ് സാല്‍വേ. കേസ് തിങ്കളാഴ്‌ച്ച കോടതിയുടെ പരിഗണനക്ക് വരും. - എസ്. കുമാര്‍ Labels: കേരള രാഷ്ട്രീയം, കോടതി, സി.പി.എം.
- ജെ. എസ്.
( Saturday, August 29, 2009 ) |
പാണക്കാട് തങ്ങള്‍ വിട വാങ്ങി
![]() മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍, പ്രധാന മന്ത്രി മന്മോഹന്‍ സിംഗ്, യു. പി. എ. അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ ശിഹാബ് തങ്ങളുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നായകന്മാര്‍ അനുശോചനം അറിയിച്ചു. ദുബായില്‍ നിന്ന് ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി പാണക്കാട് ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. ഇതര മതസ്ഥരുമായി രാഷ്ട്രീയപരമായും വ്യക്തിപരമായും വളരെ നല്ല ബന്ധം വെച്ചു പുലര്‍ത്തിയിരുന്ന മഹാനായ നേതാവായ അദ്ദേഹം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കലാപങ്ങള്‍ക്കും എതിരായി നിലയുറപ്പിച്ച നേതാവായിരുന്നു എന്നും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ് എന്നും മലയാള സാഹിത്യ വേദിക്ക് വേണ്ടി പ്രസിഡണ്ട് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ ദുബായില്‍ നിന്നും അറിയിച്ചു. Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
( Saturday, August 01, 2009 ) |
തസ്ലീമയോടൊപ്പം ഭക്ഷണം : മുസ്തഫയുടെ നിലപാട് ലജ്ജാവഹം
![]() എന്നാല്‍ തസ്ലീമയെ ഭക്ഷണത്തിന് ക്ഷണിച്ചത് താന്‍ ആണെന്നാണ് സുധീര്‍നാഥ് വെളിപ്പെടുത്തുന്നത്. ഇന്ത്യയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ച ലോക പ്രശസ്ത എഴുത്തുകാരി തസ്ലീമയെ ഭക്ഷണം കഴിയ്ക്കാന്‍ ക്ഷണിച്ചു വരുത്തിയത് താനാണ്. പ്രൊഫ. കെ. വി. തോമസും ആ സമയത്ത് മറ്റ് ചില പത്ര സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിയ്ക്കാന്‍ കേരള ഹൌസിലെ പൊതു ഭക്ഷണ ശാലയില്‍ എത്തിയിരുന്നു. ഇരുവരും തന്റെ സുഹൃത്തുക്കളും കൂടെ ഉള്ളവര്‍ സഹ പ്രവര്‍ത്തകരും ആയതിനാല്‍ ഒരുമിച്ച് ഇരുന്നാണ് തങ്ങള്‍ ഭക്ഷണം കഴിച്ചത്. ഈ സംഭവം മുസ്തഫയെ പോലുള്ള ഒരു മുതിര്‍ന്ന നേതാവ് വിവാദം ആക്കിയതില്‍ താന്‍ ലജ്ജിയ്ക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു. Labels: കേരള രാഷ്ട്രീയം, വിവാദം
- ജെ. എസ്.
( Saturday, October 11, 2008 ) 6 Comments:
Subscribe to Post Comments [Atom] |
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്