മുരളീധരനെ കെ.പി.സി.സി. യ്ക്കും വേണ്ട
![]() മുരളീധരനെ യു.ഡി.എഫ് ഇല്‍ എടുത്താല്‍ അത് പാര്‍ട്ടിക്ക് യാതൊരു സഹായവും ആകില്ല, അതോടൊപ്പം ജനങ്ങളുടെ അതൃപ്തിയ്ക്കും കാരണം ആകും എന്ന നിലപാട് ആണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്. പാര്‍ട്ടിയില്‍ നിന്നും ആറ് വര്‍ഷത്തേയ്ക്ക് പുറത്താക്കിയ മുരളീധരന്‍ നാളിതു വരെ പാര്‍ട്ടിയ്ക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് ഉണ്ടായത് എന്ന് കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. വിശദം ആയ ചര്‍ച്ചകള്‍ക്ക് ശേഷം ആണ് ഈ തീരുമാനം എടുത്തത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ.കരുണാകരന്‍ പറഞ്ഞത് ഈ തീരുമാനം ഏകകണ്ഠം അല്ല എന്നാണ്. ഏതായാലും മുരളീധരന് കഷ്ടകാലം തീര്‍ന്നിട്ടില്ല, ഇല്ലത്ത് നിന്നും പുറപ്പെടുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയും ഇല്ല എന്ന അവസ്ഥ ആയി.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Saturday, August 08, 2009 ) |
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്