ബി ടി വഴുതന: കേന്ദ്രം അനുമതി നല്‍കിയില്ല
Bt-Brinjalരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷകരും,പരിസ്ഥിതി പ്രവര്‍ത്തകരും, ശാസ്ത്രജ്ഞരും അടക്കം ഉള്ള ജനങ്ങളില്‍ നിന്നും ബി ടി വഴുതനയ്ക്കെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തല്‍ക്കാലം അനുമതി നല്‍കേണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. ബി ടി വഴുതനങ്ങക്ക്‌ അനുകൂലമായി സംസാരിച്ചതിനു കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക്‌ പലയിടങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ്‌ നേരിടേണ്ടി വന്നത്‌. കേരളമുള്‍പ്പെടെ ഒമ്പതോളം സംസ്ഥാനങ്ങള്‍ ഇതിനോടകം ബി ടി വഴുതനങ്ങ തങ്ങള്‍ നിരോധിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു.
 
ബാസിലസ്‌ ടൂറിന്‍ ജിറംസിസ്‌ (ബി. ടി.) എന്ന ബാക്ടീരിയയുടെ സഹായത്താല്‍ ജനിതക മാറ്റത്തിലൂടെ ആണ്‌ കീട പ്രതിരോധ ശേഷി കൈവരു ത്തുന്നത്‌. ഇത്തരത്തില്‍ ഉള്ള ബി ടി വഴുതന കീടനാശിനി പ്രയോഗത്തില്‍ ഗണ്യമായ അളവില്‍ കുറവു വരുത്താമെന്നും ഇതു വഴി കര്‍ഷകര്‍ക്ക്‌ കൂടുതല്‍ പ്രയോജന കരമാണെന്നുമാണ്‌ ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ ഈ വഴുതന വിത്തിന്റെ ജൈവ സുരക്ഷിതത്വം സംബന്ധിച്ച്‌ ഇനിയും ഗൗരവതരമായ പഠനങ്ങള്‍ നടക്കേണ്ടി യിരിക്കുന്നു എന്നും ഇത്തരം അന്തക വിത്തുകള്‍ കര്‍ഷകരെ വിത്തുല്‍പാദക കുത്തകകള്‍ക്ക്‌ മുമ്പില്‍ അടിമകളാക്കുവാന്‍ ഇട വരുത്തും എന്നുമാണ്‌ ഇതിനെതിരെ വാദിക്കുന്നവര്‍ ഉന്നയിക്കുന്നത്‌. മൊണ്‍സാന്റോ എന്ന ബഹുരാഷ്ട്ര കുത്തകയുടെ ഇന്ത്യന്‍ സഹകാരിയായ മഹികോ എന്ന കമ്പനിയാണ്‌ ബി ടി വഴുതന ഇന്ത്യയില്‍ രംഗത്തിറക്കുന്നത്‌.
 
- എസ്. കുമാര്‍
 
 



Bt Brinal disapproved in India



 
 

Labels: ,

  - ജെ. എസ്.
   ( Thursday, February 11, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



കൃത്രിമ വിളകള്‍ തിരസ്ക്കരിക്കാനുള്ള അവകാശം ഉറപ്പാക്കണം
ജെനറ്റിക് എഞ്ചിനിയറിംഗ് വഴി പരിവര്‍ത്തനം നടത്തി നിര്‍മ്മിക്കുന്ന കൃത്രിമ വിളവുകള്‍ ഉപയോഗിക്കുവാനും തിരസ്ക്കരിക്കുവാനും ഉള്ള അവകാശം ഉപയോക്താവിന് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ ഇവക്ക് അംഗീകാരം നല്‍കാവൂ എന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍‌വയേണ്മെന്റ് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ലേബലുകള്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ശക്തിപ്പെടുത്തി കൃത്രിമ ഭക്ഷ്യ വസ്തുക്കള്‍ വേര്‍തിരിച്ചു ലഭ്യമാക്കണം. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുവാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് ഇവ ഒഴിവാക്കുവാനുള്ള അവകാശമുണ്ട്. ഇത് നിഷേധിക്കാനാവില്ല. ഇത്തരം ലേബലിംഗ് സംവിധാനത്തിന് ആവശ്യമായ പരിശോധനാ വ്യവസ്ഥകളും പരീക്ഷണ ശാലകളും ഇപ്പോള്‍ നിലവിലില്ല. കൃത്രിമ ഭക്ഷണം പരിശോധിക്കുന്നത് ഏറെ ചിലവേറിയതാണ്. ഇതെല്ലാം കണക്കിലെടുത്തു മാത്രമേ ഇവയ്ക്ക് അനുവാദം നല്‍കുവാന്‍ പാടുള്ളൂ എന്നും സി. എസ്. ഇ. ഡയറക്ടര്‍ സുനിതാ നാരായന്‍ അഭിപ്രായപ്പെട്ടു.

Labels: ,

  - ജെ. എസ്.
   ( Friday, October 16, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



ഇന്ത്യയ്ക്ക് വേണ്ടത് ജനിതക വിളകള്‍ : ജയ്‌രാം രമേശ്
ജനിതക വ്യതിയാനം വഴി ഉണ്ടാക്കിയ വിളകള്‍ ആണ് രാജ്യത്തിന് ആവശ്യം എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്‌രാം രമേശ് അഭിപ്രായപ്പെട്ടു. എന്നാല്‍ അടിയന്തിരം ആയി ജനിതക ആഹാരത്തിലേയ്ക്ക് തിരിയേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജനിതക വിളകളും ജനിതക ആഹാരവും തമ്മില്‍ മൌലികം ആയ വ്യതാസം ഉണ്ട്. ജനിതക വഴുതനങ്ങയെക്കാളും നമ്മുക്ക് അടിയന്തിരം ആയി വേണ്ടത് ജനിതക പരുത്തിയാണെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
 
ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനിതക പരുത്തികൃഷി വിജയം കൈവരിച്ചു. എന്നാല്‍ മറ്റു ചില ജനിതക വിളകളുടെ കാര്യത്തില്‍ ഇതേ വിജയം നേടാന്‍ ആയില്ല. അതിനാല്‍ പരുത്തിയുടെ വിജയം മാത്രം ആധാരം ആക്കി ഈ കാര്യത്തില്‍ ഒരു വിലയിരുത്തല്‍ ആവില്ലെന്നും അദ്ദേഹം വ്യക്തം ആക്കി.
 
സ്വതന്ത്രവും ശാസ്ത്രീയവും ആയ ദേശീയ ജൈവ സാങ്കേതിക നയങ്ങള്‍ രൂപപ്പെടുത്തി കര്‍ശനമായ സുരക്ഷ ഉറപ്പാക്കിയത്തിന് ശേഷമേ ഈ വിളകള്‍ ഇന്ത്യയില്‍ പരീക്ഷിക്കാന്‍ പാടുള്ളു എന്നും മന്ത്രി കൂട്ടി ചേര്‍ത്തു. വിദേശത്ത് നിന്നും ജനിതക ആഹാര വസ്തുക്കാളുടെ ഒരു വലിയ ഒഴുക്ക് തന്നെ ഉണ്ട് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍. ഈ സാഹചര്യത്തില്‍ 'ജനിതക ആഹാരം' എന്ന് രേഖപ്പെടുത്തി മാത്രമേ ഇവ വിപണിയില്‍ ഇറക്കാവു എന്ന നിയമം കര്‍ശനം ആയി പാലിക്കപ്പെടണം. ഈ കാര്യങ്ങള്‍ കൂടുതല്‍ ഊര്‍ജിതം ആക്കാന്‍ മുന്‍ ആര്രോഗ്യ മന്ത്രി അന്പ്മണി രാമദാസിനോട് അഭ്യര്‍ത്ഥന നടത്തിയിരുന്നതായും ജയ്‌രാം രമേശ് അറിയിച്ചു.

Labels:

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Thursday, June 11, 2009 )    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്