പീഡന കേസ് : ബോളിവുഡ് താരം ഷിനി അഹൂജയ്ക്ക് ഡി. എന്‍. എ. പരിശോധന
![]() ഷിനി അഹൂജയെ അതിവേഗ കോടതിയില്‍ വിചാരണയ്ക്ക് വിധേയമാക്കുമെന്നും പ്രാഥമിക അന്വേഷണത്തില്‍ മാനഭംഗം നടന്നതായി തെളിഞ്ഞതിനാല്‍ വാദിയ്ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്നലെ അറിയിച്ചു. പെണ്‍കുട്ടിയ്ക്ക് നല്ല രീതിയില്‍ ഉള്ള ചികിത്സയും നല്‍കുന്നുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഗിരിജ വ്യാസിനെ സന്ദര്‍ശിച്ച ശേഷം ആണ് മുഖ്യമന്ത്രി അശോക് ചവാന്‍ ഈ കേസില്‍ നീതി ഉറപ്പാക്കുമെന്ന് പറഞ്ഞത്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കുറ്റം ആരോപിച്ച പെണ്‍കുട്ടിയുമായും അഹൂജയുടെ ഭാര്യ അനുപമയുമായും കൂടിക്കാഴ്ച നടത്തി. 35 വയസ്സുള്ള നടനെ ജൂണ്‍ 14 നാണ് സ്വന്തം വസതിയില്‍ നിന്ന് വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ചു എന്നാ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് ഓഷിവാരയിലെ അഹൂജയുടെ വീട്ടില്‍ സംഭവം നടന്നത്. അഹൂജയെ ജൂലൈ 2 വരെ ജൂഡീഷ്യല്‍ കസ്റ്റടിയില്‍ വയ്ക്കാന്‍ പ്രാദേശിക കോടതി ഉത്തരവ് ഇട്ടു.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Saturday, June 20, 2009 ) |
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്