ഇന്ന് രക്ഷാബന്ധന്‍
raksha-bandhanഇന്ന് ശ്രാവണ പൗര്‍ണ്ണമി. വടക്കേ ഇന്ത്യയില്‍ രക്ഷാബന്ധന്‍ ദിവസമായി ആഘോഷിക്കുന്ന ദിനം. പെണ്‍കുട്ടികള്‍ സഹോതര തുല്യം കരുതുന്നവരുടെ കയ്യില്‍ രക്ഷാ ബന്ധന്‍ ചരട്‌ കെട്ടുകയും,ആരതി ഉഴിയുകയും, മധുരം വിതരണം ചെയ്യുന്നതുമാണ് ഈ ചടങ്ങ്‌. ഇപ്രകാരം രാഖി ബന്ധിച്ച പെണ്‍കുട്ടിയെ സഹോദരിയെ പോലെ സംരക്ഷിച്ചു കൊള്ളാന്‍ ബാധ്യസ്ഥനാണ്‌ "രാഖി സഹോദരന്‍". രജ പുത്രര്‍ക്കിടയില്‍ നില നിന്നിരുന്ന ആചാരം പിന്തുടര്‍ന്ന് വടക്കേ ഇന്തയില്‍ ആണിത്‌ കൂടുതല്‍ പ്രചാരത്തില്‍ ഉള്ളത്‌. ദക്ഷിണേന്ത്യയില്‍ അടുത്ത കാലത്തായി ഈ ആചാരം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ നടത്തുന്നുണ്ട്. ഇതു കൂടാതെ കോളജ് കാമ്പസുകളിലും മറ്റും യുവതീ യുവാക്കള്‍ക്കിടയില്‍ രക്ഷാ ബന്ധന്‍ ആഘോഷിക്കുന്നു.
 
അസുര നിഗ്രഹത്തിനായി പുറപ്പെട്ട ഇന്ദ്രന്റെ കയ്യില്‍ ഇന്ദ്രാണി കെട്ടിയ രക്ഷയുടെ ബലത്തില്‍ വിജയം കൈ വരിച്ചതായി പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്‌. പിന്നീട്‌ ഇത്‌ യുദ്ധത്തിനായി പുറപ്പെടുന്ന യോദ്ധാക്കളുടെ കൈകളില്‍ തങ്ങളുടെ സംരക്ഷകര്‍ക്ക്‌ അപകടം സംഭവിക്കാതി രിക്കുവാനായി വനിതകള്‍ ഇത്തരം രക്ഷകള്‍ ബന്ധിക്കുന്ന ആചാരമായി മാറി. ഏതെങ്കിലും ഒരു മതാചാരമായി മാത്രം കാണാതെ ജാതി മത ഭേദമന്യേ ഇതിനെ സാഹോദര്യ ത്തിന്റേയും പരസ്പരം ഉള്ള കരുതലിന്റേയും ഭാഗമായി കാണുന്ന ധാരാളം ആളുകള്‍ ഉണ്ട്‌.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.
   ( Wednesday, August 05, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



ഖുര്‍ ആന്‍ അധിഷ്ഠിത ചിത്ര പ്രദര്‍ശനം
quran-painting‘തനിമ കലാ സാഹിത്യ വേദി’ യുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ കേരള ലളിത കലാ അക്കാദമി യുടെ ആര്‍ട്ട് ഗാലറിയില്‍ പുതുമയാര്‍ന്ന ഒരു ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. വിശുദ്ധ ഖുര്‍ ആനിലെ സൂക്തങ്ങള്‍ ഭാവനയില്‍ കണ്ട് അവ ചിത്രങ്ങള്‍ ആയി പകര്‍ത്തിയതാണ് ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങളെല്ലാം. ഇത്തരം ഒരു സംരംഭം ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് എന്ന് സംഘാടകര്‍ പറയുന്നു.
 

thanima-kala-sahithya-vedi


 
വിശുദ്ധ ഖുര്‍ ആനിലെ ആത്മീയവും തത്വശാസ്ത്രപരവുമായ ദൃശ്യ വൈവിധ്യം ലോകമെമ്പാടും ഉള്ള കലാകാരന്മാര്‍ക്ക് എന്നും പ്രചോദനം നല്‍കി പോരുന്ന ഒന്നാണ്. ആശയങ്ങള്‍ സംവദിക്കുന്നതിന് ഏറെ ശക്തമായ ഒരു മാധ്യമം ആണ് ചിത്രകല. ഇത്തരം ഒരു സംരംഭവും ആയി മുന്നോട്ട് വന്ന ‘തനിമ കലാ സാഹിത്യ വേദി’ പുരോഗമന സാംസ്കാരിക പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മയാണ്.
 
- ജോബ് മാളിയേക്കല്‍
 
 

Labels: ,

  - ജെ. എസ്.
   ( Saturday, July 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



കഥകളുടെ കരുത്തുമായി കഥാകാരന്‍ സ്വപ്ന ലോകത്തേയ്ക്ക് യാത്രയായി
lohithadasകരുത്തുറ്റ തിരക്കഥകളുമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ലോഹിതാ ദാസിന്റെ ശവ സംസ്കാര ചടങ്ങുകള്‍ നടന്നു. പഴയ ലക്കിടിയിലെ വീട്ടു വളപ്പില്‍ രാവിലെ 11.45 ഓടെയാണ് അദ്ദേഹത്തിന്റെ മക്കള്‍ ചിതയ്ക്ക് തിരി കൊളുത്തിയത്.
 
നിലയ്ക്കാത്ത ആരാധക പ്രവാഹം മൂലം വിചാരിച്ചതിലും ഒരു മണിയ്ക്കൂര്‍ വൈകി ആണ് സംസ്കാര ചടങ്ങുകള്‍ തുടങ്ങിയത്. വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെ വരെ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവരുടെ നിര നീണ്ടു.
 

lohithadas-funeral

തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ പൊതു ദര്‍ശനത്തിനു വെച്ച ലോഹിത ദാസിന്റെ മൃത ശരീരത്തില്‍ റവന്യു മന്ത്രി കെ. പി. രാജേന്ദ്രന്‍, തൃശ്ശൂര്‍ മേയര്‍ പ്രൊഫ. ബിന്ദു, ജില്ലാ കളക്ടര്‍ ബേബി എന്നിവര്‍ അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കുന്നു.

ഫോട്ടോ : ജോബ് മാളിയേക്കല്‍

 
മലയാള സിനിമയിലെ മമ്മൂട്ടി ഉള്‍പ്പെടെയുള്ള ഒട്ടു മിക്ക താരങ്ങളും ഇതര പ്രവര്‍ത്തകരും സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി.
 
തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലൂടെ അദ്ദേഹം മലയാള സിനിമാ ലോകത്ത് നിറ സാന്നിധ്യം ആയിരുന്നു.
 
1955 മെയ്‌ 10 നു ചാലക്കുടിയില്‍ ജനിച്ച ലോഹിത ദാസ് ചെറുകഥകളില്‍ ആണ് ആദ്യം ശ്രദ്ധ ചെലുത്തിയത്. 1986 ഇല്‍ തോപ്പില്‍ ഭാസിയുടെ കെ. പി. സി. സി. യുടെ നാടകത്തിന് തിരക്കഥ എഴുതി.
 

bhoothakannadi

 
സിബി മലയില്‍ സംവിധാനം ചെയ്ത 'തനിയാവര്‍ത്തന' ത്തിലൂടെയാണ് (1987) തിരക്കഥാകൃത്തായി മലയാള സിനിമാ ലോകത്ത് ലോഹിതാ ദാസ് എത്തിയത്. സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ സംരംഭം മമ്മൂട്ടി നായകനായ ഭൂതക്കണ്ണാടി ആയിരുന്നു. അതിന് 1997 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡുകളും ലഭിച്ചു. 2007 ഇല്‍ അദ്ദേഹം സംവിധാനം ചെയ്ത നിവേദ്യം ആണ് അവസാന ചിത്രം.
 
സിനിമയുടെ കാതല്‍ തിരക്കഥ ആണെന്ന് ആവര്‍ത്തിച്ചു തെളിയിച്ച ലോഹിതാ ദാസിന്റെ കഥാപാത്രങ്ങള്‍ മലയാളികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില‌ുടെ മാത്രം മലയാള സിനിമയുടെ നെറുകയില്‍ എത്തിയ താരങ്ങള്‍ നിരവധിയാണ്. മോഹന്‍ ലാല്‍ നായകന്‍ ആയുള്ള ഒരു പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു അദ്ദേഹം.
 
പൂര്‍ത്തിയാക്കാത്ത കഥകളും സഫലമാകാത്ത ഒട്ടനവധി ആഗ്രഹങ്ങളുമായി മലയാള സിനിമയുടെ കരുത്തനായ കഥാകാരന്‍ ഒടുവില്‍ ഒടുങ്ങാത്ത കഥകളുടെ സ്വപ്ന ലോകത്തിലേയ്ക്ക് യാത്രയായി.
 



 
 

Labels: , ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Monday, June 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്