ലളിത് മോഡിയുടെ ഓഫീസില്‍ നിന്നും ഫയലുമായി കടന്ന സ്ത്രീ വിജയ്‌ മല്ല്യയുടെ മകള്‍
lailaഐ. പി. എല്‍. ചെയര്‍മാന്‍ ലളിത് മോഡിയുടെ സ്വകാര്യ ഹോട്ടലിലുള്ള ഓഫീസില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തുന്നതിനു അര മണിക്കൂര്‍ മുന്‍പ്‌, ലാപ്ടോപ്പും ഫയലുകളുമായി ഒരു സ്ത്രീ പോകുന്നത് ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട് ടി. വി. യില്‍ തെളിഞ്ഞിരിരുന്നു. മദ്യ വ്യവസായിയും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമിന്റെ ഉടമയുമായ വിജയ്‌ മല്ല്യയുടെ മകളായിരുന്നു അതെന്ന് തെളിഞ്ഞതായും, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുക യാണെന്നും കൂടുതല്‍ വിശദമാക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Labels: ,

  - ജെ. എസ്.
   ( Monday, April 19, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



ലളിത് മോഡിയെ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു
ഐ.പി.എല്‍. കമ്മീഷണര്‍ ലളിത്‌ മോഡിയെ ആദായ നികുതി ഉദ്വോഗസ്ഥര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ എട്ടു മണിക്കൂര്‍ നീണ്ടു നിന്നു. മുംബൈ വര്‍ളിയിലെ ഓഫീസി ലെത്തിയാണ് ചോദ്യം ചെയ്തത്. ഐ. പി. എല്‍. ക്രിക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും, ഓഹരി ഉടമസ്ഥത യുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചോദ്യം ചെയ്യലില്‍ ചോദിച്ചത്. ഐ. പി. എല്‍. ഹെഡ്‌ ക്വോട്ടേഴ്സ്‌ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും, ലളിത് മോഡിയുടെ വര്‍ളിയിലെ നിര്‍ലോണ്‍ ഹൌസിലും, ഉദ്വോഗസ്ഥര്‍ പരിശോധന നടത്തി.

Labels: ,

  - ജെ. എസ്.
   ( Saturday, April 17, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



ഐ.പി.എല്‍. കൊച്ചി ടീം അഹമ്മദാബാദിലേക്ക് മാറ്റാന്‍ അഞ്ച് അംഗങ്ങള്‍ തന്റെ സഹായം തേടി എന്ന് ശരദ്‌ പവാര്‍
sharad-pawarരാഷ്ട്രീയവും പണക്കൊഴുപ്പും ക്രിക്കറ്റ്‌ കളിക്കളം കൈയ്യടക്കിയ വേളയില്‍ കൊച്ചി ടീമിന്റെ ഉള്ളു കള്ളികള്‍ കൂടുതല്‍ വ്യക്തമായി കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ, വ്യവസായ രംഗത്തെ പ്രമുഖരുടെ ഇടപെടല്‍ വാര്‍ത്തയും വിവാദവുമായതിനു പുറകെയാണ് മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കേന്ദ്ര കൃഷി മന്ത്രിയും നിയുക്ത ഐ.സി.സി. പ്രസിഡണ്ടുമായ ശരദ്‌ പവാര്‍ നടത്തിയത്. കൊച്ചി ടീമിന് വേണ്ടി പണം മുടക്കിയവരില്‍ തന്നെയുള്ള അഞ്ചു പേര്‍ കൊച്ചി ടീമിനെ അഹമ്മദാബാദ് നഗരത്തിലേക്ക് കൊണ്ട് പോകാന്‍ തന്റെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് തന്നെ വന്നു കണ്ടിരുന്നു എന്നാണ് പവാര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ നീക്കത്തെ താന്‍ നിരുല്‍സാഹ പ്പെടുത്തുകയായിരുന്നു എന്നും പവാര്‍ പറയുന്നു.
 
ഈ നീക്കത്തിന് പുറകിലും ലളിത മോഡിയുടെ കരങ്ങള്‍ ഉണ്ടെന്നു സംശയിക്കപ്പെടുന്നു. ടീം അഹമ്മദാബാദ് നഗരത്തിലേക്ക് നീക്കാന്‍ പണം മുടക്കിയവര്‍ക്കെതിരെ ശക്തമായ ഭീഷണി ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്.

Labels: ,

  - ജെ. എസ്.
   ( Friday, April 16, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



ഐ.പി.എല്‍. വിവാദം - ശശി തരൂരിനെതിരെ നടപടി പരിശോധിച്ച ശേഷം: പ്രധാനമന്ത്രി
ഐ. പി. എല്‍. വിവാദത്തില്‍ വസ്തുതകള്‍ മുഴുവനായും പഠിച്ചതിനു ശേഷം മാത്രമേ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂരിനെതിരെ നടപടി ഉണ്ടാകുകയുള്ളൂ എന്ന് പ്രധാന മന്ത്രി ഡോ. മന്മോഹന്‍ സിംഗ് വ്യക്തമാക്കി. ഐ. പി. എല്‍. കൊച്ചിന്‍ ടീമുമായി ബന്ധപ്പെട്ട കാര്യത്തില്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇനിയും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമ വാര്‍ത്ത മാത്രം കണക്കിലെടുത്ത്‌ നടപടിയെടുക്കാന്‍ കഴിയില്ലെന്നും, ഇന്ത്യയില്‍ മടങ്ങി എത്തിയതിന് ശേഷം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവ ഉച്ചകോടിയില്‍ പങ്കെടുക്കാനായി അമേരിക്കയിലാണ് പധാനമന്ത്രി. ഐ. പി. എല്‍. വിവാദത്തില്‍ അകപ്പെട്ട മന്ത്രി ശശി തരൂര്‍ രാജി വെയ്ക്കണമെന്ന് ബി. ജെ. പി. യും, സി. പി. ഐ. എം. പോളിറ്റ് ബ്യൂറോയും ആവശ്യപ്പെട്ടിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Thursday, April 15, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



ഐ.പി.എല്‍. കേരള ടീമിന്റെ അംബാസിഡര്‍ ആകാന്‍ തയ്യാര്‍ : ഉഷ ഉതുപ്പ്
usha-uthupഐ.പി.എല്‍. കേരള ടീമിന്റെ അംബാസിഡര്‍ ആകാന്‍ താന്‍ തയ്യറാണെന്നും ക്ഷണിച്ചാല്‍ ഏറെ സന്തോഷ മാണെന്നും പ്രശസ്ത ഗായിക ഉഷ ഉതുപ്പ്‌ പറഞ്ഞു. ബോളിവുഡ്‌ മലയാളി താരങ്ങള്‍ക്ക് വേണ്ടി രണ്‍ദേവ് കണ്‍സോര്‍ഷ്യം ശ്രമം നടത്തി കൊണ്ടിരിക്കുന്ന തിനിടയിലാണ് ഉഷാ ഉതുപ്പിന്റെ പ്രഖ്യാപനം.

Labels:

  - ജെ. എസ്.
   ( Monday, April 12, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



സാനിയ മിര്‍സയെ ശുഹൈബ്‌ മാലിക്കു തന്നെ വരണമാല്യം ചാര്‍ത്തും : സാനിയയുടെ പിതാവ്
sania-mirzaസാനിയ മിര്‍സയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ശുഹൈബ് മാലിക്ക്‌ സാനിയയുടെ വരനാകുമെന്ന വാര്‍ത്ത കേട്ട ഉടനെ ശിവ സേനയുടെ മുഖപത്രമായ സാമ്നയില്‍ സാനിയക്കെതിരെ രൂക്ഷ വിമര്‍ശനമുമായി ബാല്‍ താക്കറെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ശുഹൈബ് തന്നെ വിവാഹം കഴിച്ചിരുന്നതായി അവകാശപ്പെട്ട് ഐഷ സിദ്ദീഖി എന്ന സ്ത്രീ രംഗത്ത് വന്നതോടെ വിവാഹ വാര്‍ത്ത വിവാദ വാര്‍ത്തയായി മാറി. സാനിയ വിവാഹാനന്തരം ഇന്ത്യക്ക് വേണ്ടി കളിക്കുമോ പാക്കിസ്ഥാന് വേണ്ടി കളിക്കുമോ എന്ന സംശയവുമായി പലരും രംഗത്തു വന്നു. എന്നാല്‍ വിവാഹ ശേഷവും ഇന്ത്യക്ക് വേണ്ടി തന്നെ കളിക്കുമെന്ന് സാനിയയും സാനിയയുടെ പിതാവും അറിയിച്ചു. വിവാഹം ഏപ്രില്‍ 15നു തന്നെ നടക്കുമെന്നും, അതിനു വേണ്ടിയാണ് താന്‍ ഹൈദരാബാദില്‍ എത്തിയതെന്നും, ഐഷ സിദ്ദീഖി എന്ന സ്ത്രീയുമായി പറയുന്ന ബന്ധം ഒരു ചതിയാണെന്നും ശുഹൈബ് മാലിക്‌ പറഞ്ഞു.
 



Shoaib will marry Sania says Sania's Father



 
 

Labels: , ,

  - ജെ. എസ്.
   ( Monday, April 05, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



ശിവസേന നിലപാട് മാറ്റി - സാനിയ മിര്‍സ ആരെ വേണമെങ്കിലും വിവാഹം കഴിച്ചോട്ടെ എന്ന് ഉദ്ദവ് താക്കറെ
sania-mirza-marriageഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ഷോയെബ് മാലിക്കിനെ വിവാഹം ചെയ്യുന്നതിനെ അതി നിശിതമായി എതിര്‍ത്ത ശിവസേന പൊടുന്നനെ തങ്ങളുടെ നിലപാട്‌ മാറ്റി. സാനിയയുടെ വിവാഹം അവരുടെ സ്വകാര്യ വിഷയമാണ് എന്നാണ് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുടെ പുതിയ വെളിപാട്. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ സാനിയക്ക് അവകാശമുണ്ട്. ഇത് അവരുടെ സ്വകാര്യ വിഷയമാണ്. സാനിയ ആരെ വേണമെങ്കിലും വിവാഹം കഴിക്കുന്നതില്‍ തങ്ങള്‍ക്കു യാതൊരു എതിര്‍പ്പുമില്ല എന്നും ഇന്നലെ ഉദ്ദവ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Sunday, April 04, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



ഐ.പി.എല്‍. ലേലം - പാക് കളിക്കാരെ ആര്‍ക്കും വേണ്ട
ipl-franchiseഐ.പി.എല്‍. കളിക്കാര്‍ക്കുള്ള ലേലം വിളിയില്‍ 11 പാക്കിസ്ഥാന്‍ കളിക്കാര്‍ പങ്കെടുത്തുവെങ്കിലും ഒരു കളിക്കാരനെ പോലും ആരും ലേലത്തില്‍ വിളിച്ചില്ല. ലേലത്തില്‍ പങ്കെടുക്കാന്‍ എത്തി അപമാനിതരായ പാക്കിസ്ഥാന്‍ കളിക്കാര്‍ ഇന്ത്യയും ഐ. പി. എല്‍. ഉം പാക്കിസ്ഥാനെയും തങ്ങളെയും കളിയാക്കുകയും അപമാനിക്കുകയും ചെയ്തു എന്ന് ആരോപിച്ചു. ഞങ്ങള്‍ ട്വന്റി - 20 ജേതാക്കളാണ്. ആ നിലയ്ക്ക് ഞങ്ങളുടെ കളി കാണാന്‍ തീര്‍ച്ചയായും ഇന്ത്യയിലെ ജനം ആഗ്രഹിക്കുന്നുണ്ടാവും എന്ന് പാക്കിസ്ഥാന്റെ ട്വന്റി - 20 ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി പറഞ്ഞു. ലേലത്തില്‍ ഏറ്റവും ആദ്യം അഫ്രീദിയുടെ ഊഴമായിരുന്നു. 2.5 ലക്ഷം ഡോളര്‍ തുകയ്ക്ക് അഫ്രീദിയെ ലേലത്തിന് വെച്ചെങ്കിലും ഒരു ടീമും അഫ്രീദിയെ ലേലത്തില്‍ വിളിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടന്ന ലേലത്തില്‍ പാക്കിസ്ഥാനി കളിക്കാരെ എല്ലാവരും പാടെ അവഗണിക്കുകയായിരുന്നു. ഇത് ഇന്ത്യന്‍ സര്‍ക്കാരും ഐ. പി. എല്‍. ഉം കൂടി ചേര്‍ന്ന് തങ്ങളെ അപമാനിക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് പാക് ഓള്‍ റൌണ്ടര്‍ അബ്ദുള്‍ റസാഖ് ആരോപിച്ചു. ആര്‍ക്കും താല്‍‌പര്യം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് തങ്ങളെ ലേലത്തിന് ക്ഷണിച്ചത് എന്നാണ് ഇവര്‍ ചോദിക്കുന്നത്. നഷ്ടം ഐ. പി. എല്ലിനു തന്നെയാണ് എന്ന്‍ ഇവര്‍ ചൂണ്ടിക്കാട്ടി. കാരണം ട്വന്റി - 20 മത്സരത്തിലെ മികച്ച കളിക്കാരായ തങ്ങളുടെ കളിക്കാര്‍ക്ക് താര മൂല്യമുണ്ട്. ഇതാണ് ഐ. പി. എല്‍ പ്രേക്ഷകര്‍ക്ക് നഷ്ടമാവുന്നത് എന്നും പാക്കിസ്ഥാന്‍ കളിക്കാര്‍ പറഞ്ഞു.

Labels: ,

  - ജെ. എസ്.
   ( Wednesday, January 20, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



സുവര്‍ണ്ണ കിരീടം കോഴിക്കോടിന്‌
സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സ വത്തിലെ കിരീടം കോഴിക്കോട്‌ നില നിര്‍ത്തി. ഇത്‌ തുടര്‍ച്ചയായി നാലാം തവണയാണ്‌ കോഴിക്കോട്‌ വിദ്യാഭ്യാസ ജില്ല കിരീട ജേതാക്ക ളാകുന്നത്‌. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുമാര കലോത്സവത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിവു തെളിയിച്ച നൂറു കണക്കിനു പ്രതിഭകളാണ്‌ മാറ്റുരച്ചത്‌.
 
ശക്തമായ മല്‍സരമാണ്‌ പലയിനങ്ങളിലും നടന്നത്‌. 775 പോയന്‍റ്റിന്റെ മികവില്‍ കോഴിക്കോട്‌ ജില്ല സുവര്‍ണ്ണ കപ്പ്‌ കൈക്കലാക്കി. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല 709 പോയന്‍റ്റോടെ രണ്ടാം സ്ഥാനത്തും, 708 പോയന്‍റ്റു കളോടെ തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനത്തും എത്തി. കോഴിക്കോട്‌ സില്‍വര്‍ ഹില്‍സ്‌ സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗത്തിലും, ഇടുക്കി കുമരമംഗലം എം. കെ. എന്‍. എം സ്കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലും കിരീടം കരസ്ഥമാക്കി.
 
ആവേശം അണ പൊട്ടിയ നിമിഷങ്ങളാണ്‌ പുരസ്കാര വിതരണത്തിനു സാക്ഷിയായത്‌. 117 പവന്‍ തൂക്കം വരുന്ന സുവര്‍ണ്ണ കിരീടം കോഴിക്കോട്‌ ഏറ്റു വാങ്ങി. ഡോ. കെ. ജെ. യേശുദാസ്‌, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി, കോഴിക്കോട്‌ എം. പി. എം. കെ. രാഘവന്‍ തുടങ്ങി രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിപുലമായ സമാപന ചടങ്ങുകളോടെ മേളക്ക്‌ കൊടിയിറങ്ങി.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.
   ( Friday, January 15, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



ജിമ്മി ജോര്‍‌ജ്ജിന്റെ സ്മാഷുകള്‍ നിലച്ചിട്ട് ഇന്നേക്ക് 22 ആണ്ട്
Jimmy Georgeലോക വോളി ബോള്‍ രംഗത്തെ അതുല്യ പ്രതിഭ യായിരുന്ന ജിമ്മി ജോര്‍ജിന്റെ സ്മാഷുകള്‍ നിലച്ചിട്ട് ഇന്നേക്ക് 22 ആണ്ട്. 1987 നവംബര്‍ 30നു ഇറ്റലിയില്‍ വെച്ച് ഒരു കാറപകട ത്തില്‍ പെട്ട് മരിക്കുമ്പോള്‍ 32 വയസ്സായിരുന്നു അദ്ദേഹത്തിന്. കണ്ണൂര്‍ പേരാവൂര്‍ കുടക്കച്ചിറ ജോര്‍ജ്ജ് ജോസഫിന്റെയും മേരിയുടെയും രണ്ടാമത്തെ മകനായ ജിമ്മി, കോഴിക്കോട് സര്‍വ്വകലാ ശാല യുടെ ആദ്യത്തെ ചാമ്പ്യനായി 1971 ല്‍ തിരഞ്ഞെ ടുക്കപ്പെട്ടു. തുടര്‍ന്നു കേരളാ സര്‍വ്വ കലാശാല, പ്രീമിയര്‍ ടയേഴ്സ്, കേരളാ പോലീസ്, കേരളാ സ്റ്റേറ്റ്, എന്നീ ടീമുകളില്‍ കളിച്ചു.
 
1974 ല്‍ ടെഹ്‌റാനില്‍ നടന്ന ഏഷ്യന്‍ ഗയിംസില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചതോടെ ജിമ്മി ജോര്‍ജ്ജ് ലോക നിലവാര ത്തിലേക്കുയര്‍ന്നു. 1975 ല്‍ ജി. വി. രാജാ അവാര്‍ഡ്, 1976 ല്‍ അര്‍ജ്ജുന അവാര്‍ഡ് എന്നിവ ലഭിച്ചു. ഇന്ത്യ യിലെ ഏറ്റവും പ്രായം കുറഞ്ഞ അര്‍ജ്ജുന അവാര്‍ഡ് ജേതാവ് എന്ന ബഹുമതിക്ക് അദ്ദേഹം അര്‍ഹനായി. അതേ കൊല്ലം തന്നെ, കേരളത്തിലെ ഏറ്റവും നല്ല കായിക താരത്തിനുള്ള മലയാള മനോരമ അവാര്‍ഡ് ജിമ്മി നേടി. സോള്‍ ഏഷ്യാഡില്‍ ജപ്പാനെ കീഴടക്കി ഇന്ത്യക്ക് വെങ്കലം നേടിയെടുത്തു.
 

Jimmy George


 
സമാനതകള്‍ ഇല്ലാത്ത പ്രതിഭാസ മായി മാറിയ ജിമ്മി ജോര്‍ജ്ജിന്റെ സ്മരണക്കായി ഇറ്റലിയില്‍ ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചിരുന്നു.
 
കേരളത്തിലെ വോളി ബോളിനു രാജ്യാന്തര രംഗത്ത് മേല്‍വിലാ സമുണ്ടാക്കി കൊടുത്ത ഈ കായിക പ്രതിഭയുടെ സ്മരണ ക്കായി അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ കഴിഞ്ഞ 15 വര്‍ഷമായി നടന്നു വരുന്ന ജിമ്മി ജോര്‍ജ് സ്മാരക വോളി ബോള്‍ ടൂര്‍ണ്ണമെന്റ്, ഡിസംബര്‍ 2 നു ആരംഭി ക്കുകയായി.
 



 
 

Labels:

  - ജെ. എസ്.
   ( Monday, November 30, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



പി.ടി. ഉഷക്ക് അവഗണന
pt-ushaപി.ടി. ഉഷയെ ഇന്ത്യയിലെ ഓരോ കൊച്ചു കുട്ടിക്ക് പോലും അറിയാം. ഇന്ത്യയുടെ ഈ സ്‌പ്രിന്റ് റാണിയെ കായിക ലോകം ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു. ഒളിമ്പിക്സിന്റെ ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വനിതയാണ് പദ്മശ്രീ പി. ടി. ഉഷ. എന്നാല്‍ ഭോപ്പാലില്‍ ദേശീയ അത്‌ലറ്റിക്സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോയ ഉഷയെ ഭാരവാഹികള്‍ അവഗണിച്ചു. താമസവും ഭക്ഷണവും ലഭിക്കാതെ ഉഷയും ടീമിലെ കുട്ടികളും ഏറെ വലഞ്ഞു. അധികൃതരുടെ മുന്‍പില്‍ ഏറെ അപേക്ഷിച്ചെങ്കിലും അവസാനം, വിശപ്പും ക്ഷീണവും മൂലം തളര്‍ന്ന തന്റെ ടീമിന്റെ കാര്യങ്ങള്‍, സ്വന്തമായി തന്നെ നോക്കേണ്ട ഗതികേടിലായി ഇന്ത്യയുടെ അഭിമാന താരം.
 



Bhopal insults P.T. Usha



 
 

Labels:

  - ജെ. എസ്.
   ( Tuesday, October 06, 2009 )    

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

ithoru puthiya kaaryam alla, ivde palappozhum ithu thanne avastha. p.t.usha aayathukondu vaarthaa praadhaanyamm kitty ennu maathram

October 6, 2009 at 5:43 PM  

പിടി ഉഷയോട് മധ്യപ്രദേശ് സര്‍ക്കാര്‍ മാപ്പു പറഞ്ഞു

October 6, 2009 at 7:25 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



ലോകത്തിനു മുന്‍പില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ പരാജയം
barack-obama-michelleഅമേരിക്കന്‍ പ്രസിഡണ്ടും ഭാര്യയും നേരിട്ട് ശ്രമിച്ചിട്ടും അമേരിക്കയ്‌ക്ക് ഒളിമ്പിക്‍സ് ലഭിച്ചില്ല. നാണം കെട്ട ഈ പരാജയം ലോകം മുഴുവന്‍ ടെലിവിഷനില്‍ കാണുകയും ചെയ്തു എന്നത് ഈ പരാജയത്തിന്റെ ആഴം വര്‍ദ്ധിപ്പിയ്ക്കുന്നു. അമേരിക്കക്കാര്‍ക്ക് ഇതില്‍ പരം ഒരു അപമാനം ഉണ്ടാവാനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ന്യൂ യോര്‍ക്ക് ടൈംസ് പത്രം ഈ പരാജയത്തിന്റെ കഥ തങ്ങളുടെ സ്‌പോര്‍ട്ട്‌സ് പേജിലാണ് പ്രസിദ്ധപ്പെടുത്തിയത് എന്നത് അമേരിക്കന്‍ മാധ്യമങ്ങളുടെ ഗതികേട് വെളിപ്പെടുത്തി.
 
അമേരിക്കയുടെ ഈ നഷ്‌ട്ടത്തിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. 1976ലെ മോണ്‍‌ട്രിയല്‍ ഒളിമ്പിക്സ് ലഭിച്ചതിനു പിന്നിലെ കഠിനാധ്വാനം കണക്കിലെ ടുക്കുമ്പോള്‍ ചിക്കാഗോ ഇത്തവണ പ്രത്യേകിച്ച് ഒ‍ന്നും തന്നെ ചെയ്തിട്ടില്ല എന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.
 
ഇത്തരം ഒരു ഉദ്യമവുമായി ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡണ്ടും ഭാര്യയും മുന്നിട്ടിറങ്ങിയത്. അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ ഏതെങ്കിലും പൊതു ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുന്‍പു അമേരിക്കന്‍ ചാര സംഘടന അടക്കമുള്ള ഏജന്‍സികള്‍ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തുന്ന പതിവുണ്ട്. അതി സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും വിശകലനം ചെയ്തും സുരക്ഷാ സംവിധാനങ്ങള്‍ മുതല്‍ പെരുമാറ്റ ചട്ടങ്ങള്‍ സംബന്ധിയ്ക്കുന്ന കാര്യങ്ങള്‍ വരെ ഇവരുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകും. ചടങ്ങിന്റെ പര്യവസാനം വരെ ഇവര്‍ ആസൂത്രണം ചെയ്ത്, ഈ തിരക്കഥയില്‍ ഒരു ചെറിയ വ്യതിയാനം പോലും ഇല്ലെന്ന് ഉറപ്പു വരുത്തുന്നു. അമേരിക്കന്‍ പ്രസിഡണ്ടിന്റെ പദവിയുടെ മാന്യതയ്‌ക്ക് കോട്ടം തട്ടുന്നതൊന്നും സംഭവിയ്ക്കാ തിരിയ്ക്കാന്‍ ഇവര്‍ ബദ്ധ ശ്രദ്ധരാണ്. പരാജയത്തിന്റെ നിഴല്‍ വീഴാതിരിയ്ക്കാന്‍ തക്കവണ്ണം മഹത്തരമാണ് അമേരിക്കന്‍ പ്രസിഡണ്ട് പദവി എന്ന് ഇവര്‍ വിശ്വസിയ്ക്കുന്നു. അമേരിയ്ക്കന്‍ പ്രസിഡണ്ടിന്റെ ഈ പ്രഭാവം നഷ്‌ട്ടപ്പെട്ടാല്‍ ലോകമെമ്പാടും പൊട്ടിപ്പുറപ്പെടുന്ന സംഘര്‍ഷങ്ങളും യുദ്ധങ്ങളും നിയന്ത്രിയ്ക്കാന്‍ അമേരിക്കയ്ക്ക് കഴിയാതെ വരും എന്നും ഇവര്‍ ഭയപ്പെടുന്നു.
 



American president fails before the whole world



 
 

Labels: , ,

  - ജെ. എസ്.
   ( Saturday, October 03, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



ക്രിക്കറ്റ് ഇനി പരിഹാരമാവില്ല - തരൂര്‍
shashi-tharoor-cricketപാക്കിസ്ഥാനുമായി ഉള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലേയ്ക്ക് വരുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ സഹകരിക്കാതെ ക്രിക്കറ്റ് കളിച്ച് പ്രശ്നം പരിഹരിക്കാം എന്ന് കരുതേണ്ട എന്ന് വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ 60 വര്‍ഷത്തെ ചരിത്രം പ്രതിപാദ്യ വിഷയമായ ശശി തരൂരിന്റെ “Shadows across the playing field; 60 years of India - Pakistan cricket” എന്ന പുസ്തകത്തെ പറ്റിയുള്ള ചര്‍ച്ചാ വേളയിലാണ് ശശി തരൂര്‍ ഈ പ്രസ്താവന നടത്തിയത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന ഷഹര്‍‌യാര്‍ ഖാനും ശശി തരൂരും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകത്തിന്റെ ചര്‍ച്ചയ്ക്ക് ഖാനും സന്നിഹിതനായിരുന്നു.
 

Shadows-across-the-playing-field


 
പാക്കിസ്ഥാനും ആയുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ വഷളായപ്പോഴെല്ലാം ക്രിക്കറ്റ് ഇരു രാജ്യങ്ങളേയും അടുപ്പിയ്ക്കുവാന്‍ സഹായകരമായിട്ടുണ്ട്. 1965 ലെയും 1971 ലെയും യുദ്ധങ്ങള്‍ക്കു ശേഷവും, ബാബ്‌റി മസ്ജിദ് സംഭവത്തിനു ശേഷവും കാര്‍ഗില്‍ യുദ്ധത്തിനു ശേഷം പോലും ഇത് സംഭവിച്ചു. എന്നാല്‍ മുംബൈ ഭീകര ആക്രമണത്തോടെ ഈ സ്ഥിതി മാറിയിരിക്കുന്നു. ഇനി ക്രിക്കറ്റ് മതിയാവില്ല; പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള ബന്ധ മെച്ചപ്പെടുത്തുവാന്‍ ഉചിതവും ശക്തവുമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ എന്നും ശശി തരൂര്‍ വ്യക്തമാക്കി.
 



Cricket not a solution for peace between India and Pakistan anymore says Shashi Tharoor



 
 

Labels: , , ,

  - ജെ. എസ്.
   ( Sunday, September 27, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ആക്രമണത്തിനു പിന്നില്‍ ശ്രീലങ്ക തന്നെ
srilanka-cricket-logoലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ നടന്ന ആക്രമണത്തിനു പണം ചിലവഴിച്ചത് ശ്രീലങ്കയില്‍ നിന്നും തന്നെ ആണെന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി യൂസഫ് രാസാ ഗിലാനി വെളിപ്പെടുത്തി. ഈ വിവരം തന്നോട് പറഞ്ഞത് ശ്രീലങ്കന്‍ പ്രധാന മന്ത്രി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ലിബിയയില്‍ വെച്ച് ശ്രീലങ്കന്‍ പ്രധാന മന്ത്രിയെ കണ്ടപ്പോള്‍ ആണ് ഈ വിവരം ശ്രീലങ്കന്‍ പ്രധാന മന്ത്രി തന്നോട് വെളിപ്പെടുത്തിയത്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഉടന്‍ തന്നെ ഒരു പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ ശ്രീലങ്ക സന്ദര്‍ശിക്കും എന്നും പാക് പ്രധാന മന്ത്രി അറിയിച്ചു.
 
പാക്കിസ്ഥാനുമായുള്ള രണ്ടാം ടെസ്റ്റ് മാച്ചിന്റെ മൂന്നാം ദിവസം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്തു വെച്ച് മാര്‍ച്ച് മൂന്നിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരെ നടന്ന വെടി വെപ്പിലും ഗ്രനേഡ് ആക്രമണത്തിലും എട്ട് പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കോച്ച് ഉള്‍പ്പെടെ ആറു ടീം അംഗങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 



Srilankan cricket team attack in Lahore funded from Srilanka



 
 

Labels: , ,

  - ജെ. എസ്.
   ( Sunday, September 06, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



നെഹ്രു കപ്പ്‌ ഇന്ത്യക്ക്‌
nehru-cupഅവസാന നിമിഷം വരെ കാണികളെ ആവേശം കൊള്ളിച്ച അതി ശക്തമായ മല്‍സരത്തിനാണ്‌ ഇത്തവണ നെഹ്രു കപ്പ്‌ ഫുട്ബോളിന്റെ ഫൈനല്‍ മല്‍സരം നടന്ന ദില്ലിയിലെ അംബേദ്കര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്‌. സിറിയയും ഇന്ത്യയും തമ്മില്‍ നടന്ന ഇഞ്ചോടിഞ്ചു പോരാട്ടം . ഇരു പക്ഷത്തിനും ഗോളൊന്നും നേടാനാ കാത്തതിനെ തുടര്‍ന്ന് കളി എസ്ക്ട്രാ ടൈമിലേക്ക്‌ നീണ്ടു. ഇന്ത്യന്‍ താരം റെനെഡി സിംഗ്‌ അവസാനത്തെ അഞ്ചു മിനിറ്റില്‍ സിറിയന്‍ ഗോള്‍വല ചലിപ്പിച്ചു. എന്നാല്‍ കളി തീരുവാന്‍ ഒരു മിനിറ്റില്‍ താഴെ സമയം ഉള്ളപ്പോള്‍ സിറിയയുടെ അലിടയാബ്‌ ഗോള്‍ മടക്കി. ഒടുവില്‍ സഡന്‍ ഡെത്തില്‍ ആണ്‌ സിറിയക്കെതിരെ ഇന്ത്യ വിജയം ഉറപ്പിച്ചത്‌ (2-1).
 
കളിയില്‍ ഉടനീളം ഇന്ത്യന്‍ നായകന്‍ ബൈചുങ്ങ്‌ ബൂട്ടിയയെ മാര്‍ക്ക്‌ ചെയ്യുവാന്‍ സിറിയന്‍ താരങ്ങള്‍ ശ്രദ്ധിച്ചിരുന്നു. തുടക്കത്തില്‍ തന്നെ ബൈചുങ്ങ്‌ ബൂട്ടിയ സിറിയന്‍ ഗോള്‍ മുഖത്ത്‌ കടന്നാ ക്രമണം നടത്തിയിരുന്നു. കായികമായി ഇന്ത്യന്‍ താരങ്ങ ളേക്കാള്‍ മികച്ച സിറിയന്‍ താരങ്ങളെ പലപ്പോഴും ഇന്ത്യന്‍ താരങ്ങളുടെ കളി മിടുക്ക്‌ വെള്ളം കുടിപ്പിച്ചു.
 
കളിയില്‍ പല തവണ ഇന്ത്യന്‍ ഗോള്‍വല ലക്ഷ്യമാക്കി സിറിയന്‍ താരങ്ങള്‍ "നിറയൊ ഴിച്ചെങ്കിലും" സുബ്രതോ പാല്‍ കാക്കുന്ന ഇന്ത്യന്‍ ഗോള്‍വല ചലിപ്പിക്കുവാന്‍ അവര്‍ക്കായില്ല.
 
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സുബ്രതോ പാലിന്റെ മാസ്‌മര പ്രകടനം ഇന്ത്യക്ക്‌ വിജയം ഉറപ്പിക്കു കയായിരുന്നു. അതോടൊപ്പം കളിയിലെ താര പട്ടവും സുബ്രതോ കൈപ്പിടിയില്‍ ഒതുക്കി.
 
ഇന്ത്യന്‍ ടീമിന്റെ ഓരോ മുന്നേറ്റങ്ങളേയും ആരവത്തോടെ പിന്തുണച്ച കാണികള്‍ പക്ഷെ "സഡന്‍ ഡെത്തില്‍" കനത്ത ആകാംക്ഷയുടെ സമ്മര്‍ദ്ദത്തില്‍ ആയി. ഒടുവില്‍ വിജയം ഉറപ്പിച്ച നിമിഷം അണ പൊട്ടിയ അവേശവുമായി ഗ്യാലറിയുടെ അതിരുകള്‍ മറി കടന്ന് അല കടലായി കളിക്കള ത്തിലേക്ക്‌ ഇരമ്പിയ ഇന്ത്യന്‍ ആരാധകരെ നിയന്ത്രിക്കുവാന്‍ സുരക്ഷാ ഭടന്മാര്‍ നന്നേ പണിപ്പെട്ടു. താരങ്ങളെ എടുത്തു യര്‍ത്തി നൃത്തം ചെയ്ത കാണികള്‍ സന്തോഷം കൊണ്ട്‌ മതി മറന്നു. ഇന്ത്യന്‍ പതാകയും വര്‍ണ്ണ ക്കടലാസുകളും വായുവില്‍ പാറി പ്പറന്നു.
 
ഇന്ത്യന്‍ കായിക രംഗം പണ ക്കൊഴുപ്പിന്റെ വിഹാര രംഗമായ ക്രിക്കറ്റിന്റെ നീരാളി പ്പിടുത്തില്‍ ഒതുങ്ങുമ്പോളും, ഫുട്ബോള്‍ താരങ്ങള്‍ അവഗണനയുടെ ഭീകരമായ അവസ്ഥയില്‍ നില്‍ക്കുമ്പോളും, ആത്മാര്‍ത്ഥമായി ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു വിഭാഗം ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടെയായി ഈ മല്‍സരവും അതില്‍ ലഭിച്ച അവിസ്മരണീയമായ വിജയവും.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.
   ( Wednesday, September 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



ക്രിക്കറ്റല്ല ഗുജറാത്ത് ഇന്ത്യക്ക് നാണക്കേട് - ചിദംബരം
ഐ. പി. എല്‍. ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടത്താതെ വിദേശ രാജ്യത്ത് നടത്തുന്നതല്ല ഇന്ത്യാക്കാര്‍ക്ക് നാണക്കേട് എന്നും 2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളാണ് ലോക ജനതയുടെ മുന്‍പില്‍ ഇന്ത്യക്ക് എന്നെന്നും നാണക്കേട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടത്താനാവാതെ മറ്റൊരു വിദേശ രാജ്യത്ത് വെച്ച് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത് ഇന്ത്യയുടെ ദേശീയ നാണക്കേടാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് മത്സരം കളിയുടേയും ബിസിനസിന്റേയും ഒരു സമര്‍ത്ഥമായ സങ്കലനം ആണ്. അതില്‍ രാഷ്ട്രീയം കൂടി കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.





Labels: , ,

  - ജെ. എസ്.
   ( Tuesday, March 24, 2009 )    

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

yes he said it

March 24, 2009 at 5:44 PM  

മോഡി പറഞ്ഞതില്‍ എന്താണ് തെറ്റ്...ഇന്ത്യ സുരക്ഷിതം അല്ല എന്നാണോ അപ്പോള്‍ ചിദംബരം പറയുന്നത്.

December 28, 2009 at 12:17 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



ശ്രീലങ്കന്‍ ടീം ആക്രമണത്തിനു പിന്നില്‍ വിദേശ ശക്തികള്‍ ആവാം എന്ന് പാക്കിസ്ഥാന്‍
പാക്കിസ്ഥാനിലെ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കു നേരെ നടന്ന ഭീകര ആക്രമണത്തിനു പുറകില്‍ വിദേശ ശക്തികളുടെ പങ്ക് തള്ളി കളയാന്‍ ആവില്ല എന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ആക്രമണം സൂത്രധാരണം ചെയ്തത് പാക്കിസ്ഥാനു പുറത്ത് വെച്ചാണ് എന്നാണ്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയായ വാഗയിലെ രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ് എന്ന് പാക്കിസ്ഥന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.




പാക്കിസ്ഥാന്റെ ജനാധിപത്യത്തിനു നേരെയുള്ള ഭീഷണിയാണ് ഈ ആക്രമണം. നിരന്തരമായി പല കേന്ദ്രങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍ ഇത്തരം ആക്രമണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ രാജ്യത്തിന്റെ പ്രതിച്ഛായ അന്താരാഷ്ട്ര സമൂഹത്തിനു മുന്‍പില്‍ തകര്‍ക്കാന്‍ വിദേശ ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ആക്രമണത്തിനു പുറകിലും വിദേശ ശക്തികളുടെ പങ്ക് തള്ളി കളയാന്‍ ആവില്ല എന്നും പാക്കിസ്ഥാന്‍ വക്താവ് റഹ്മാന്‍ മാലിക് അറിയിച്ചു.




ആക്രമണത്തിന് ഇന്ത്യയെ ഉത്തരവാദി ആക്കുവാനുള്ള പാക്കിസ്ഥാന്റെ ശ്രമമായാണ് ഇത് പരക്കെ കരുതപ്പെടുന്നത്.




ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ നടന്ന ആക്രമണത്തിനു പുറകില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ആണെന്ന് ആരോപിച്ച് ഒരു സംഘം പാക്കിസ്ഥാനി അഭിഭാഷകര്‍ ഇന്ത്യന്‍ പതാകക്ക് തീ കൊളുത്തുന്നു



നേരത്തെ ഈ ആക്രമണവുമായി ബന്ധപ്പെട്ട് 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഒരു അജ്ഞാത കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തു വരികയാണ്.

Labels: , ,

  - ജെ. എസ്.
   ( Wednesday, March 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



ഒ.ജെ. സിം‌പ്സണ് 33 വര്‍ഷം ജയില്‍ ശിക്ഷ
മുന്‍ അമേരിക്കന്‍ ഫുട്ബാ‍ള്‍ താരം ഒ.ജെ.സിം‌പ്സണ്‍(61) 33 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ടു. തട്ടിക്കൊണ്ട് പോകല്‍, കായിക ഉപകരണ ഡീലേഴസിനെ കൊള്ളയടിക്കല്‍ എന്നി കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രായാധിക്യം പരിഗണിച്ച് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പരോള്‍ അനുവദിക്കും. വിധിക്കെതിരെ സിം‌പ്സണ്‍ അപ്പീല്‍ നല്‍കിയെങ്കിലും പ്രയോചനമുണ്ടായില്ല. 1995ല്‍ മുന്‍ ഭാര്യയെ കൊന്ന കേസില്‍ 33.5 മില്യണ്‍ യു.എസ്. ഡോളര്‍ പിഴ ശിക്ഷ കിട്ടിയ ആളാണ് സിം‌പ്സണ്‍. കോടതി വിധി സംതൃപ്തി തരുന്നെന്ന് ഗോള്‍ഡ്മന്റെ പിതാവ് അഭിപ്രായപ്പെട്ടു.

Labels: ,

  - ബിനീഷ് തവനൂര്‍
   ( Monday, December 08, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഹര്‍ഭജന് രാവണന്‍ ആയതില്‍ ഖേദം
ഒരു ടിവി റിയാലിറ്റി ഷോയില്‍ രാവണ വേഷം കെട്ടി വെട്ടിലായ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് മാപ്പ് പറഞ്ഞു. ഹര്‍ഭജനെതിരെ ചില സിക്ക് മത സംഘടനകളും വിശ്വ ഹിന്ദു പരിഷദും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നതിനെ തുടര്‍ന്നാണിത്. ഹര്‍ഭജനെതിരെ ഇവര്‍ കോടതിയേയും സമീപിച്ചിരുന്നു. ഒരു നൃത്ത പരിപാടിയില്‍ നടി മോണ സിംഗിനൊപ്പം രാവണനായി ഹര്‍ഭജന്‍ സിംഗ് പ്രത്യക്ഷപ്പെട്ടതാണ് ഇരു മത വിഭാഗങ്ങളേയും പ്രകോപിപ്പിച്ചത്. ഒരു സിക്ക് മതസ്ഥന്‍ ഒരിയ്ക്കലും തിലകം ചാര്‍ത്തരുത് എന്നാണ് സിക്ക് മത നേതാക്കന്മാരുടെ പക്ഷം. രാവണനായ ഹര്‍ഭജന്‍ സീതയോടൊപ്പം നൃത്തം ചെയ്തതാണ് വിശ്വ ഹിന്ദു പരിഷദിനെ ചൊടിപ്പിച്ചത്.




തന്റെ ചെയ്തികള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ അതിന് നിരുപാധികം മാപ്പ് പറയുന്നു. താന്‍ ഒരു മതത്തിന്റെയും വികാരങ്ങളെ വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഹര്‍ഭജന്‍ പറയുന്നു. ഈ പ്രശ്നം മനസ്സില്‍ ഉള്ളത് തന്റെ കളിയെ തന്നെ ബാധിച്ചു എന്ന് അദ്ദേഹം വെളിപ്പെടുത്തി. മേലില്‍ ഇത്തരം വിവാദങ്ങളില്‍ പെടാതെ നോക്കും എന്നും അദ്ദേഹം പറഞ്ഞു.


















ക്ഷമാപണത്തെ തുടര്‍ന്ന് ഹര്‍ഭജന് എതിരെയുള്ള പരാതി തങ്ങള്‍ പിന്‍ വലിയ്ക്കും എന്ന് വിശ്വ ഹിന്ദു പരിഷദ് അറിയിച്ചു. എന്നാല്‍ സീതയായി വേഷമിട്ട് ദുഷ്ടനായ രാവണനോടൊപ്പം നൃത്തം ചെയ്ത നടിയെ തങ്ങള്‍ വെറുതെ വിടില്ല. ചെരുപ്പ് മാല അണിഞ്ഞ് ടിവിയില്‍ പ്രത്യക്ഷപ്പെട്ട് നടി ക്ഷമാപണം നടത്തണം എന്നാണ് തങ്ങളുടെ ആവശ്യം എന്ന് വിശ്വ ഹിന്ദു പരിഷദ് നേതാവ് വിജയ് ഭരദ്വാജ് പറഞ്ഞു എന്നാണ് അറിയുന്നത്.

Labels: , ,

  - ജെ. എസ്.
   ( Monday, October 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഐസിസി അവാര്‍ഡുകള്‍ ഇന്ന് ദുബായില്‍ വിതരണം ചെയ്യും
അഞ്ചാമത് ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റ് അവാര്‍ഡുകള്‍ ഇന്ന് ദുബായില്‍ വിതരണം ചെയ്യും. എട്ട് വ്യക്തിഗത പുരസ്ക്കാരങ്ങളും രണ്ട് ടീം അവാര്‍ഡുകളുമാണ് സമ്മാനിക്കുക. ഈ വര്‍ഷത്തെ ടെസ്റ്റ്, ഏകദിന ടീമുകളേയും ഇന്ന് പ്രഖ്യാപിക്കും.




അതേ സമയം മികച്ച ഫോമിലേക്ക് ഉടന്‍ തന്നെ എത്തുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് പറഞ്ഞു. കഴിഞ്ഞ നാല് മാസമായി മോശം ഫോമിലാണെന്നും പരിക്കില്‍ നിന്നും താന്‍ മുക്തനാണെന്നും യുവരാജ് സിംഗ് ദുബായില്‍ മാധ്യമങ്ങളോട് പറഞ്ഞു. ധോണി മികച്ച നായകനാണെന്നും ഏകദിനത്തിലും ട്വൊന്‍റി ട്വൊന്‍റിയിലും ഇന്ത്യയുടെ വിജയം ഇതാണ് തെളിയിക്കുന്നതെന്നും യുവരാജ് സിംഗ് പറഞ്ഞു. മികച്ച ട്വൊന്‍റി ട്വൊന്‍റി കളിക്കാരുടെ നാമനിര്‍ദേശ പട്ടികയില്‍ ഇടം കിട്ടിയത് വലിയ കാര്യമാണെന്നും യുവരാജ് പറഞ്ഞു.




ബൗളിംഗിലാണ് തന്‍റെ ശ്രദ്ധയെന്നും മികച്ച ലൈനിലും ലെങ്തിലും പന്തെറിയാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും ഫാസ്റ്റ് ബൗളര്‍ ഇശാന്ത് ശര്‍മ്മ പറഞ്ഞു.

Labels:

  - ജെ. എസ്.
   ( Wednesday, September 10, 2008 )    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്