മലപ്പുറത്തു നിന്നും ജലാറ്റിന്‍‍ സ്റ്റിക്കുകള്‍ കണ്ടെത്തി
gelatin-sticks-keralaമലപ്പുറം തിരൂരങ്ങാടി ക്കടുത്ത് കാഞാട്ടു കടവില്‍ 27 ജലാറ്റിന്‍ന്‍ സ്റ്റിക്കുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. പോലീസും ബോംബു സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ്‌ അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Monday, April 05, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



മുംബൈ ആക്രമണം: വിദേശികളെ ബന്ദികളാക്കി ആവശ്യങ്ങള്‍ നേടാന്‍
വിദേശികളെ ബന്ദികളാക്കി തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുക മാത്രം ആയിരുന്നു മുംബൈ ഭീകരാക്രമണം നടത്തിയവരുടെ ഉദ്ദേശം എന്ന് പിടിയിലായ ഭീകരന്‍ അജ്മല്‍. ഇതോടെ രാജ്യത്തിന് എതിരെ വന്‍ ആക്രമണം ആയിരുന്നു ഇവരുടേ ഉദ്ദേശം എന്ന ആശങ്കള്‍ അകലുകയാണ്. എന്നാല്‍ ഇതൊരു നാടകമാണോ എന്നത് സംശയിക്കേണ്ടി യിരിക്കുന്നു.



ഛത്രപതി റെയില്‍‌വേ സ്റ്റേഷനിലെ ആക്രമണത്തിനിടെ ചിലരെ ബന്ദികളാക്കി മാധ്യമങ്ങളിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ അറിയിക്കുക എന്നത് ആയിരുന്നു ചാച്ച എന്ന് വിളിക്കുന്ന സാക്കിര്‍ റഹിമാന്‍ ലാഖ്വിയുടെ നിര്‍ദ്ദേശം അജമല്‍ പറഞ്ഞു. മുംബൈയുടെ വ്യക്തമായ ഭൂപടം, പ്രധാ‍ന സ്ഥലങ്ങളുടെ വീഡിയോ എന്നിവ ഇവര്‍ക്ക് ലഭ്യമാക്കിയിരുന്നു.




സെപ്തംബര്‍ 27 ന് ആണ് ആക്രമണം ഉദ്ദേശിച്ചിരുന്നതെങ്കിലും സംഘത്തിലെ പത്തു പേര്‍ നവംബര്‍ 23 വരെ കറാച്ചിയില്‍ തന്നെ തങ്ങിയതിനാല്‍ പരിപാടി നീട്ടിവക്കുകയായിരുന്നു. എട്ടു ഗ്രനേഡുകള്‍, എ.കെ 47 തോക്കുകള്‍, 200 ബുള്ളറ്റ് പാക്കുകള്‍, ഒരു സെല്ഫോണ്‍ എന്നിവ കറാച്ചിയില്‍ നിന്നും പുറപ്പെടുന്നതിനു മുമ്പ് സംഘത്തിലെ ഓരോരുത്തര്‍ക്കും നല്‍കിയിരുന്നു.

Labels: , , ,

  - ബിനീഷ് തവനൂര്‍
   ( Friday, December 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



മുംബൈ: ഭീകരര്‍ക്ക് സിം കാര്‍ഡ് നല്‍കിയവര്‍ പിടിയില്‍
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാര്‍ കൊല്‍ക്കത്ത പോലീസിന്റെ പിടിയിലായി. ശ്രീനഗര്‍ സ്വദേശി മുഖ്താര്‍ അഹമ്മദ് ശൈഖ്(35), കൊല്‍ക്കത്ത നിവാസി തൌസിഫ് റഹ്മാന്‍(26) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് 22 സിംകാര്‍ഡുകള്‍ വാങ്ങുകയും ഭീകരര്‍ക്ക് കൈ മാറുകയും ചെയ്തു എന്ന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഒന്നായിരുന്നു അക്രമികള്‍ ആക്രമണ സമയത്ത് ഉപയോഗിച്ചത്. ഈ സിംകാര്‍ഡുകള്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് അയച്ചു കൊടുത്തതായും വിവരം ലഭിച്ചിട്ടുണ്ട്.

Labels: , , , , ,

  - ബിനീഷ് തവനൂര്‍
   ( Tuesday, December 09, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



പാക്കിസ്ഥാന്റെ പങ്ക്: ഐക്യരാഷ്ട്ര സംഘടനയെ അറിയിക്കണം - കാരാട്ട്
മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന് എതിരെയുള്ള തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സംഘടനക്ക് മുമ്പില്‍ വെക്കണമെന്ന് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയോടുള്ള ഇന്ത്യയുടെ വിധേയത്വം ഇക്കാര്യത്തിലും വെളിവാകുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. അക്രമികളെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടേണ്ടതില്ല. മറിച്ച് യു.എന്‍ ന്റെ സുരക്ഷാ വിഭാഗത്തെ സമീപിക്കുകയും എല്ലാ തെളിവുകളും സമര്‍പ്പിക്കുകയും വേണം - കാരാട്ട് വ്യക്തമാക്കി.

Labels: , , , , ,

  - ബിനീഷ് തവനൂര്‍
   ( Sunday, December 07, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



മുംബൈ: പാക്കിസ്ഥാന്‍ പിന്തുണക്കണം - കോണ്ടലീസ
ഭീ‍കര ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടു പിടിക്കാന്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കണം എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയെ കണ്ട ശേഷം ദില്ലിയില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കവെയാണ് റൈസ് മുംബൈ പ്രശ്നത്തിലുള്ള അമേരിക്കയുടെ നിലപാട് ഇന്ത്യയെ അറിയിച്ചത് . ഇന്ത്യയോട് സഹകരിക്കാന്‍ പാക്കിസ്ഥാന് പ്രത്യേക ഉത്തരവാദിത്വം ഉണ്ടെന്ന് റൈസ് കൂട്ടിച്ചേര്‍ത്തു. ഏതു നടപടിയും വിദൂരഫലങ്ങളും കൂടി കണക്കിലെടുത്തേ നടപ്പിലാക്കാവൂ എന്ന അമേരിക്കയുടെ നിര്‍ദ്ദേശം റൈസ് ഇന്ത്യക്ക് നല്‍കുകയും ചെയ്തു.




തീവ്രവാദത്തിന് എതിരെ അഫ്ഗാന്‍ മേഖലയില്‍ അമേരിക്കക്കുള്ള താല്പര്യങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍ വ്യതിചലിക്കുമെന്ന് റൈസ് ഉല്‍ക്കണ്ഠപ്പെടുന്നതായി നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Labels: , , ,

  - ബിനീഷ് തവനൂര്‍
   ( Thursday, December 04, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



മുംബൈ: കണ്ണികള്‍ രാജ്യത്തിനകത്തും പുറത്തും
മുംബൈ ദുരന്തത്തിനു പിന്നില്‍ രാജ്യത്തിനു പുറത്തു നിന്നുള്ളവര്‍ മാത്രമല്ലെന്ന് സൂചനകള്‍. പിടിയിലായ ഭീകരന്‍ അജ്മലില്‍ നിന്നും അന്വേഷണ സംഘത്തിനു ലഭിച്ച തെളിവുകള്‍ പ്രകാരം ആക്രമണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി 2007 ജൂണില്‍‍ രണ്ട് വിദേശികള്‍ ഇന്ത്യയില്‍ എത്തിയിരുന്നു എന്നും അവര്‍ക്ക് ചില തദ്ദേശവാസികളുടെ സഹായം ലഭിച്ചിരുന്നതാ‍യും വ്യക്തമായി. അല്‍ ഖായിദ ബാലിയില്‍ നടത്തിയ ആക്രമണത്തിന്റെ സൂത്ര ധാരനായിരുന്നു മുംബൈ സ്ഫോടനത്തിനും രൂപരേഖ തയ്യാറാക്കിയത്‍.




കഴിഞ്ഞ ജൂലായില്‍ പാക്കിസ്ഥാനില്‍ നടത്തിയ ചാവേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്ത 40 അംഗ സംഘത്തിലെ 15 ഭീകരരാണത്രേ ആക്രമണം അഴിച്ചു വിട്ടത്. സ്ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്യുന്നതിനായി മുംബൈയില്‍ വിവിധ സ്ഥലങ്ങളിലായി താമസിച്ചു വന്ന ഇവര്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും വ്യക്തമായി. ഇതെക്കുറിച്ചെല്ലാം ചില മുന്നറിയിപ്പുകള്‍ പല കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിട്ടും കാര്യമായ അന്വേഷണങ്ങള്‍ നടന്നില്ലെന്ന പ്രതിഷേധം പരക്കെ ഉയരുന്നുണ്ട്.

Labels: , , , ,

  - ബിനീഷ് തവനൂര്‍
   ( Wednesday, December 03, 2008 )    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്