02 February 2008

ഇന്റെര്‍നെറ്റ് തടസ്സം തുടരുന്നു

ദുബായ് : ഈജിപ്ഷ്യന്‍ തീരത്ത് രണ്ട് സമുദ്രാന്തര കേബിളുകള്‍ക്കുണ്ടായ തകരാറിനു പുറമേ ഫ്ളാഗ് ടെലികോമിന്റെ കീഴിലുള്ള ഫാല്ക്കണ്‍ ഇന്റര്നെറ്റ് കേബിളും മധ്യപൂര്‍വേഷ്യന്‍ ഭാഗത്തു തകരാറിലായി.

എന്നാല്‍ ഇന്ത്യയിലെ ഇന്റെര്‍നെറ്റ് സേവനങ്ങളെ ഇതു ബാധിക്കാനിടയില്ല.

റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാഗ് ടെലികോം ഇന്നലെയാണ് തകരാറ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലേക്കുള്ള ട്രാഫിക്കുകള്‍ ഒന്നും കൈകാര്യം ചെയ്യാത്ത കേബിളുകള്‍ക്കാണ് തകരാറുണ്ടായിരിക്കുന്നത്.

ദുബായില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയാണു കേബിളുകള്‍ മുറിഞ്ഞത്.

ഇന്ത്യയെ പടിഞ്ഞാറന്‍ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന സീ-മീ-വി-4, ഫ്ളാഗ് എന്നീ സമുദ്രാന്തര കേബിളുകള്‍ അലക്സാന്ദ്രിയക്കടുത്തു കപ്പല്‍ നങ്കൂരമിട്ടു തകരാറിലായപ്പോള്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ശേഷിയുടെ 50-60 ശതമാനവും തകരാറിലായി.

Labels: ,

  - ജെ. എസ്.    






ആര്‍ക്കൈവ്സ്