17 February 2008

ആര് വിചാരിച്ചാലും ആതിരപ്പിള്ളി പദ്ധതിയെ തടസ്സപ്പെടുത്താനാവില്ലെന്ന് വൈദ്യുതി മന്ത്രി എ.കെ. ബാലന്

സോണിയാ ഗാന്ധിയോ സുഗതകുമാരിയോ ശ്രമിച്ചാല് ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ തടസ്സപ്പെടുത്താനാവില്ലെന്ന് വൈദ്യുതി മന്ത്രി എ.കെ. ബാലന് പറഞ്ഞു.

പന്നിയാര് നവീകരണ ജോലികള് മുന്നോട്ടു പോകുന്നുണ്ടെന്നും കരാറുകാര് പിന്നോട്ട് മാറിയെന്ന വാര്ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കേരള പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷന്റെ നാല്പ്പതാം വാര്ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാലന്.

ആതിരപ്പിള്ളി പദ്ധതി വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സോണിയാ ഗാന്ധിയല്ല. പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ജൈവ വൈവിധ്യ പ്രശ്നങ്ങളും പരിശോധിക്കേണ്ടത് കേന്ദ്ര വനംവകുപ്പും ആ വകുപ്പിന്റെ കീഴിലുള്ള വിദഗ്ദ്ധ സമിതിയുമാണ് - ബാലന് പറഞ്ഞു.

Labels:

  - ജെ. എസ്.    






ആര്‍ക്കൈവ്സ്