08 March 2008

മൈദ ക്ഷാമത്തിന് പത്ത് ദിവസത്തിനകം പരിഹാരമാകുമെന്ന് വാണിജ്യ മന്ത്രാലയം

സൗദിയില്‍ അനുഭവപ്പെടുന്ന മൈദ ക്ഷാമത്തിന് പത്ത് ദിവസത്തിനകം പരിഹാരമാകുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. മൈദ വിതരണത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് വാണിജ്യ മന്ത്രാലയവും വിതരണ ഏജന്‍സിയും കൈക്കൊണ്ട നടപടികള്‍ ഫലം കണ്ട് തുടങ്ങിയിട്ടുണ്ടെന്നും സപ്ലേ വിഭാഗം ഡയറക്ടര്‍ സ്വാലിഹ് അല്‍ ഖലീല്‍ പറഞ്ഞു. കൃത്രിമ ക്ഷാമ മുണ്ടാക്കുന്നവരെ കണ്ടെത്താനായി മൊത്ത വിതരണക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ അധികൃതര്‍ ശേഖരിക്കുന്നുണ്ട്. ആര്‍ക്കൊക്കെ മൈദ നല്‍കുന്നുവെന്ന രേഖകള്‍ കൈമാറാത്ത മൊത്ത വിതരണക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്