വ്യാഴം 17th ഏപ്രില്‍ 2025

22 March 2008

കുവൈറ്റിലെ സാല്‍മിയ പ്രദേശത്ത് ആക്രമണങ്ങള്‍ പെരുകുന്നു

കുവൈറ്റിലെ സാല്‍മിയ പ്രദേശത്ത് വിദേശികള്‍ക്കെതിരെ ആക്രമണങ്ങള്‍ പെരുകുന്നതായി റിപ്പോര്‍‍ട്ട്. സാല്‍മിയ ബ്ലോക്ക് 10 കേന്ദ്രീകരിച്ചാണ് ആക്രമണ പ്രവര്‍ത്തനങ്ങള്‍ ഏറെയും നടക്കുന്നത്. ഫെബ്രുവരിയില്‍ ഇവിടെ ഒരു മലയാളി അക്രമികളുടെ കുത്തേറ്റ് മരിച്ചിരുന്നു. വഴിയാത്രക്കാരുടെ ബാഗ്, മൊബൈല്‍ ഫോണ്‍ എന്നിവ തട്ടിപ്പറിക്കല്‍ ഇവിടെ സാധാരണമായിരിക്കുന്നതായി പ്രദേശത്ത് താമസിക്കുന്നവര്‍ പറയുന്നു. സാല്‍മിയ 10 നമ്പര്‍ ബ്ലോക്കില്‍ ഏറെയും ഇന്ത്യക്കാരാണ് താമസിക്കുന്നത്. ആക്രമണങ്ങള്‍ തടയാന്‍ നടപടികള്‍ എടുത്ത് വരുന്നതായി അധികൃതര്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...