16 May 2008
മറ്റോരു സ്വാമി കൂടി പിടിയില്‍![]() തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. താന്‍ മംഗളം പത്രം ഓഫീസില്‍ അതിക്രമിച്ചു കയറിയതല്ലെന്നും മംഗളം പത്രത്തിലേക്ക് തന്നെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുകയാണുണ്ടായതെന്നും സ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രസ്തുത പരമ്പരയില്‍ പറഞ്ഞ ഒരു കാര്യവും സത്യമല്ല എന്നും താന്‍ നിയമപരമല്ലാത്ത ഒരു കാര്യവും ചെയ്യുന്നില്ലെന്നും സ്വാമി അറിയിച്ചു. സാമൂഹ്യ പ്രവര്‍ത്തനം മാത്രമാണ് തന്റെ ലക്ഷ്യം. താന്‍ നിഷ്കളങ്കനാണ്. തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന തന്നോട് വ്യക്തി വൈരാഗ്യമുള്ള ചിലര്‍ ആസൂത്രിതമായി നടപ്പിലാക്കുന്ന കാര്യങ്ങളുടെ ഭാഗമായാണ് തനിക്കെതിരെ ഇത്തരത്തിലുള്ള അപവാദങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നതെന്നും സ്വാമിജി അറിയിച്ചു. മന്ത്രിമാരടക്കമുള്ള വി.ഐ.പി. മാര്‍ക്ക് മാത്രം ഉപയോഗിക്കുവാന്‍ അനുമതിയുള്ള ചുവന്ന ബീക്കണ്‍ ലൈറ്റിട്ട് കാറോടിക്കുന്നതിന് നേരത്തെ പോലീസ് ഇയാള്‍ക്കെതിരെ കേസേടുത്ത് അന്വേഷിച്ച് വരികയായിരുന്നു. അന്ന് മുങ്ങിയ ഇയാള്‍ ഇപ്പോഴാണ് പോലീസിന് മുന്നില്‍ കീഴടങ്ങിയത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഭക്തിയുടെ മറവില്‍ താന്‍ സ്ഥാപിച്ച “കര്‍മ” എന്ന സംഘടനയുടെ പണത്തിന്റെ സ്രോതസ്സിനെ കുറിച്ചും കേരളമൊട്ടാകെ ഇയാള്‍ വാങ്ങി കൂട്ടിയ ഭൂമി ഇടപാടുകളെ കുറിച്ചും ഇന്റലിജന്‍സ് വിഭാഗവും അന്വേഷിച്ചു വരുന്നു. Labels: കുറ്റകൃത്യം
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്