14 May 2008

ഖത്തറില്‍ വീട്ടു ജോലിക്കാര്‍ക്ക് പുതിയ നിയമം വരുന്നു

ഖത്തറില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഗാര്‍ഹിക ജോലിക്കാരെ സംബന്ധിച്ച പുതിയ കരട് നിയമം രാജ്യത്തെ ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.




സമിതിയുടെ ശുപാര്‍ശകളോടെ മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ അന്തിമമായി അമീര്‍ അംഗീകാരം നല്‍കുന്നതോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക ജോലിക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ചൂഷണവും പുതിയ നിമയത്തിലൂടെ തടയാമെന്നാണ് നിയമ വിദ്ഗ്ധരുടെ അഭിപ്രായം.




നിലവില്‍ ഖത്തറിലെ ഈ മേഖലയിലുള്ളവര്‍ക്ക് യാതൊരു നിയമ പരിരക്ഷയും ലഭിക്കുന്നില്ല. തുടര്‍ച്ചയായ പരാതികളെ തുടര്‍ന്ന് ഇന്ത്യയടക്കം ചില രാജ്യങ്ങള്‍ ഖത്തറിലേക്ക് വീട്ടുജോലിക്ക് സ്ത്രീകളെ അയയ്ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്