ബുധന്‍ 14th മെയ് 2025

25 May 2008

കൂവൈറ്റില്‍ സന്ദര്‍ശക വിസ നിയമങ്ങള്‍ ഉദാരമാക്കി.

സന്ദര്‍ശക വിസയുടെ കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്ന് മാസമായി പുനര്‍ നിര്‍ണയിച്ചിട്ടുണ്ട്.

കാലാവധി വര്‍ധിപ്പിച്ചു കൊണ്ടാണ് കുവൈറ്റ് സന്ദര്‍ശക വിസ നിയമങ്ങള്‍ ഉദാരമാക്കിയിരിക്കുന്നത്. നിലവില്‍ സന്ദര്‍ശക വിസയ്ക്ക് ഒരു മാസം മാത്രമായിരുന്നു കാലാവധി ഉണ്ടായിരുന്നത്. ഇത് മൂന്ന് മാസമാക്കി വര്‍ധിപ്പിച്ചു. മൂന്ന് മാസത്തിന് ശേഷം വിസാ കാലാവധി ഒരു വര്‍ഷം വരെ നീട്ടാനും അനുമതിയുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ റസിഡന്‍സ് വിസയില്‍ ഉള്ള എല്ലാ വിദേശികള്‍ക്കും കുവൈറ്റിലേക്കുള്ള സന്ദര്‍ശക വിസ ലഭിക്കാനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് കുവൈറ്റ് വിമാനത്താവളത്തില്‍ നിന്നും സന്ദര്‍ശക വിസ നേരിട്ട് ലഭിക്കും. അമീറി അനുശാസനം 17 ബാര്‍ 1959 അനുഛേദം 11 അനുസരിച്ചുള്ള ഈ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ജോലി അന്വേഷിച്ച് കുവൈറ്റില്‍ എത്തുന്നവര്‍ക്കും അടുത്ത കുടുംബാംഗങ്ങളെ വിസിറ്റ് വിസയില്‍ കൊണ്ടു വരുന്നവര്‍ക്കും ഈ നിയമം ഉപയോഗപ്രദമാകും. 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...