ഒമാനില്‍ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഈ മാസം 29 ന് ഒമാനില്‍ ചുഴലിക്കാറ്റ് വീശുമെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍ കാസ്റ്റ്സ് നേരത്തെ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നു. എന്നാല്‍ ഭീതി വേണ്ടെന്ന് ജനങ്ങളോട് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അറബിക്കടലിലെ കാലാവസ്ഥ തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട ഒരവസ്ഥയും നിലവിലില്ലെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദം വ്യക്തമാക്കുന്നു.
ദുബായ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയില്ല എന്ന് തന്നെയാണ് പറയുന്നത്. ഇവരും മേഖലയിലെ കാലാവസ്ഥ സസൂഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് ഒമാനില്‍ ഗോനു ചുഴലിക്കാറ്റ് വീശിയത്. ഇതില്‍ മലയാളികള്‍ അടക്കം 48 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. വീണ്ടും ഒരു ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് മലയാളികള്‍ അടക്കമുള്ളവര്‍ ഒമാനില്‍ ഇപ്പോള്‍ മുന്‍കരുതല്‍ എടുക്കുകയാണ്. കുടിവെള്ളവും അവശ്യ ഭക്ഷ്യ വസ്തുക്കളും ശേഖരിച്ചുവയ്ക്കുകയാണ് നിരവധി കുടുംബങ്ങള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ കുടിവെള്ളം, അരി, ഗോതമ്പ്, എന്നിവയുടെ വില്‍പ്പന വന്‍തോതില്‍ വര്‍ധിച്ചതായി സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ പറയുന്നു. വിവിധ മരുന്നുകളുടെ വില്‍പ്പനയും കൂടിയിട്ടുണ്ട്. ഒമാന്‍ അധികൃതര്‍ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് പറയുന്നുണ്ടെങ്കിലും 29-ാം തീയതി കഴിഞ്ഞാല്‍ മാത്രമേ ജനങ്ങളിലെ ഭീതി അകലുകയുള്ളൂ എന്ന് വ്യക്തമാണ്.
Labels: ഒമാന്‍, കാലാവസ്ഥ, ദുരന്തം
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്