18 May 2008

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലാര്‍ ദോഹയില്‍

നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഐക്യമല്ല മുസ്ലീം സമുദായ ഐക്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലാര്‍ ദോഹയില്‍ പറഞ്ഞു. മുസ്ലീം സമുദായത്തിന് ഒരു പ്രശ്നം വരുമ്പോള്‍ ഒന്നിച്ച് നില്‍ക്കുന്നതാണ് ഐക്യം. വിവിധ ആശയങ്ങള്‍ വച്ച് പുലര്‍ത്തുന്ന വ്യത്യസ്ത മുസ്ലീം സംഘടനകള്‍ തമ്മിലുള്ള ഐക്യം തികച്ചും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തീവ്രവാദം കൂടി വരുന്നതില്‍ ആശങ്കയുണ്ടെന്നും സമുദായം ഇതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആറാമത് ദോഹ മത സംവാദ സമ്മേളനത്തിനായി ഖത്തറില്‍ എത്തിയതായിരുന്നു കാന്തപുരം.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്