17 May 2008

വിരലടയാളം ശേഖരിക്കാന്‍ ജിദ്ദയില്‍ പുതിയ നാല് ഓഫീസുകള്‍

വിദേശ തൊഴിലാളികളുടെ വിരലടയാളം ശേഖരിക്കാന്‍ ജിദ്ദ പാസ്പോര്‍ട്ട് വകുപ്പ് നഗരത്തില്‍ നാല് ഓഫീസുകള്‍ കൂടി തുറന്നു. ദല്ലാ അല്‍ ബറാക, ബിന്‍ ലാദിന്‍ കമ്പനി, സൗദി ഔജര്‍ എന്നിവിടങ്ങളിലും ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ സഞ്ചരിക്കുന്ന ഒരു യൂണിറ്റുമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മൊബൈല്‍ യൂണിറ്റ് വഴി ഇതിനകം തന്നെ 25,000ത്തിലധികം പേരുടെ വിരലടയാളം ശേഖരിച്ചിട്ടുണ്ട്. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ വിദേശ ജീവനക്കാരെ വിരലടയാളം നല്‍കുന്നതിനായി ഈ ഓഫീസുകളിലേക്ക് അയക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്