04 May 2008

ദുബായിലും "ബിനി"യെ കൈവിടാതെ പാക്കിസ്താനികള്‍

പാക്കിസ്ഥാനിലെ പരമ്പരാഗത കായിക വിനോദമാണ് ബിനി. പ്രവാസികളായെങ്കിലും ഈ വിനോദത്തെ കൈവിടാന്‍ പാക്കിസ്ഥാന്‍ സ്വദേശികള്‍ തയ്യാറായിട്ടില്ല. ദേര ദുബായില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഈ മത്സരം വളരെ ആവേശ പൂര്‍വമാണ് നടക്കുന്നത്.




പാക്കിസ്ഥാനിലെ ഗ്രാമങ്ങളിള്‍ അരങ്ങേറുന്ന പരമ്പരാഗത കായിക വിനോദമാണ് ബിനി. ഒരു തരം റസ്ലിംഗാണിത്. ദുബായിലാണെങ്കിലും ഈ കായിക വിനോദത്തെ കൈവിടാന്‍ പാക്കിസ്ഥാന്‍ സ്വദേശികള്‍ ഒരുക്കമല്ല. അതു കൊണ്ട് തന്നെ എല്ലാ വെള്ളിയാഴ്ചകളിലും ദേര ദുബായില്‍ ബിനി മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നു ഇവര്‍.




എതിരാളിയുടെ കൈത്തണ്ടയില്‍ പിടിച്ച് ഒരു നിശ്ചിത സമയത്തിനുള്ളില്‍ നിലത്ത് മുട്ടിക്കുകയാണ് ചെയ്യേണ്ടത്. ഒരാള്‍ക്ക് മൂന്ന് അവസരങ്ങള്‍ നല്‍കും. ദുബായിലെ മത്സരത്തില്‍ പങ്കെടുക്കാനും കാണാനും നൂറുകണക്കിന് പേരാണ് എല്ലാ വെള്ളിയാഴ്ചയും ഒത്തു കൂടുന്നത്. പാക്കിസ്ഥാനിലെ വിവിധ ഡിസ്ട്രിക്ടുകള്‍ തമ്മിലാണ് മത്സരം. മത്സരത്തിന് കൊഴുപ്പുകൂട്ടാനായി വാദ്യോപകരണങ്ങളുമായി ഒരു സംഘവുമുണ്ടാകും.




ഏത് രാജ്യത്ത് പോയാലും തങ്ങള്‍ക്ക് ഈ കായിക വിനോദത്തെ കൈ വിടാനാവില്ലെന്ന് പാക്കിസ്ഥാന്‍ സ്വദേശികള്‍ പറയുന്നു. ഈ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നതും അതു തന്നെയാണ്.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്