യു.എ.ഇ.യില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത ഉണ്ടെന്ന ബ്രിട്ടീഷ് എംബസിയുടെ സുരക്ഷാ നിര്‍ദേശത്തിന് പുറകില്‍ രണ്ട് മദ്യപന്മാരുടെ ലക്ക് കെട്ട സംഭാഷണമായിരുന്നു എന്ന് ദുബായില്‍ നിന്ന് ഇറങ്ങുന്ന “ഗള്‍ഫ് ന്യൂസ്” എന്ന പ്രാദേശിക ദിനപത്രം വ്യക്തമാക്കി.
ധാരാളം വിദേശികള്‍ ഉണ്ടാവാറുള്ള അബുദാബിയിലെ ഹില്‍ട്ടോണിയ ഹോട്ടലിന്റെ ബാറിലായിരുന്നു സംഭവം. രണ്ട് അറബ് വംശജര്‍ മദ്യപിച്ച് സംസാരിക്കുന്നത് അടുത്തിരുന്ന ചില ബ്രിട്ടീഷുകാര്‍ കേള്‍ക്കാനിടയായി. നമ്മുടെ ചുറ്റുമിരിക്കുന്ന ഈ വിദേശികളെ ഒക്കെ ഓടിക്കാന്‍ ഇവിടെ ഒരു ബോംബ് ഉണ്ടെന്ന് വിളിച്ചു പറഞ്ഞാല്‍ മതി എന്നും ഒരു ബെല്‍റ്റ് ബോംബ് കൊണ്ട് നൂറ് കണക്കിന് ആള്‍ക്കാരെ കൊല്ലാം എന്നുമായിരുന്നു ഇവര്‍ തമ്മില്‍ പറഞ്ഞത്.
എന്നാല്‍ ഇത് കേള്‍ക്കാനിടയായ ബ്രിട്ടീഷുകാര്‍ ധരിച്ചത് ഇവര്‍ ബോംബാക്രമണത്തിന് ഉള്ള പദ്ധതി തയ്യാറക്കുകയാണ് എന്നായിരുന്നു.
ഇയാള്‍ ഉടന്‍ തന്നെ ഈ കാര്യം ബ്രിട്ടീഷ് എംബസിയില്‍ വിളിച്ചു പറയുകയും ഇതേ തുടര്‍ന്ന് ബ്രിട്ടീഷ് എംബസി വിവാദമായ സുരക്ഷാ മുന്നറിയിപ്പ് തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
Labels: തീവ്രവാദം, യു.എ.ഇ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്