21 June 2008

ആണവ കരാര്‍: കോണ്‍ഗ്രസ് അയയുന്നു

അമേരിയ്ക്കയുമായുള്ള ആണവ കരാര്‍ പ്രശ്നത്തില്‍ ഇടത് പക്ഷത്തിന്റെ നിലപാടില്‍ മാറ്റമില്ലാതെ തുടരുന്ന നിലയ്ക്ക് കോണ്‍ഗ്രസ് തങ്ങളുടെ നിലപാടില്‍ അയവ് വരുത്തിയതായി സൂചന. ഒരു തിരഞ്ഞെടുപ്പിനെ തല്‍ക്കാലം നേരിടാന്‍ യു.പി.എ.യിലെ ഘടക കക്ഷികള്‍ ആരും തയ്യാറല്ല എന്നതാണ് തങ്ങളുടെ നിലപാടില്‍ അയവ് വരുത്തുവാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.


ഇന്തോ - അമേരിക്കന്‍ ആണവക്കരാറുമായി ഇടത് പക്ഷത്തിന്റെ പിന്തുണയില്ലാതെ മുന്നോട്ട് പോവില്ല എന്നാണ് കോണ്‍ഗ്രസിന്റെ പുതിയ നിലപാട്. കരാര്‍ ഒപ്പിടാനാവാതെ വന്നാല്‍ സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുമെന്ന് തങ്ങള്‍ കരുതുന്നില്ല എന്ന്‍ കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമദ് പറഞ്ഞു. ആണവ കരാര്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് രാജി വെയ്ക്കും എന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. പ്രധാനമന്ത്രിയ്ക്ക് കോണ്‍ഗ്രസിന്റെയും മറ്റ് സഖ്യ കക്ഷികളുടെയും ഉറച്ച പിന്തുണയുണ്ട്. ഇത്തരം ഊഹാപോഹങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


എന്നാല്‍ ജൂണ്‍ 25ന് നടക്കാനിരിക്കുന്ന യു.പി.എ. - ഇടത് യോഗത്തില്‍ ഇടത് കക്ഷികള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ നയം എന്തായിരിക്കും എന്ന ചോദ്യത്തിന് അഹമദ് വ്യക്തമായ മറുപടി നല്‍കിയില്ല.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്