14 July 2008

യു.എ.ഇ.യില്‍ കനത്ത ചൂട്

യു.എ.ഇ.യിലെ വേനല്‍ക്കാലം കനത്ത ചൂടിലേക്ക്. ദുബായില്‍ ഇന്നലെ കൂടിയ താപനില 51 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.




കനത്ത ചൂടാണ് യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. ദുബായില്‍ താപനില ഞായറാഴ്ച 51 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ദുബായിലെ മിന്‍ഹാദ് എയര്‍ബേസിലാണ് ഈ താപനില രേഖപ്പെടുത്തിയത്.




യു.എ.ഇ.യിലെ മറ്റ് എമിറേറ്റുകളിലും താപനില വര്‍ധിക്കുകയാണ്. അലൈനില്‍ 48 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. 45 ഡിഗ്രി രേഖപ്പെടുത്തിയ റാസല്‍ഖൈമയില്‍ ചൂട് ഓരോ ദിവസവും ഉയരുകയാണ്. താരതമ്യേന അബുദാബിയിലാണ് ചൂട് കുറവുള്ളത്. ഞായറാഴ്ച അബുദാബിയില്‍ 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. മലനിരകളുടെ പ്രദേശങ്ങളായ അലൈന്‍, ഹത്ത എന്നിവിടങ്ങളില്‍ ചൂട് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.




അടുത്ത ദിവസങ്ങളില്‍ യു.എ.ഇ.യില്‍ കനത്ത ചൂട് തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്. അന്തരീക്ഷം ഈര്‍പ്പം ഏറ്റവും കുറഞ്ഞത് 15 ശതമാനവും ഉയര്‍ന്നത് 60 ശതമാനവുമായിരിക്കും.
കനത്ത ചൂടിനെ തുടര്‍ന്ന് പല നിര്‍മ്മാണ കെട്ടിട കമ്പനികളും തങ്ങളുടെ ജോലികള്‍ രാത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സൂര്യാഘാതമേറ്റ് ആശുപത്രിയില്‍ എത്തുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പല കമ്പനികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാത്രിയിലേക്ക് മാറ്റിയത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്