13 August 2008

ദുബായില്‍ വീസാ ഇന്‍ഷൂറന്‍സ് നിരക്കുകള്‍ പ്രഖ്യാപിച്ചു

ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന വര്‍ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് നിരക്ക് അധികൃതര്‍ പ്രഖ്യാപിച്ചു. ഒമാന്‍, അമാന്‍ എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്.




ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന വര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധ മാക്കിയത് കഴിഞ്ഞ മാസം 29 മുതലാണ്. വിവിധ സന്ദര്‍ശക വിസയ്ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളുടെ നിരക്കാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ്- ഡി.എന്‍.ആര്‍.ഡി- പ്രഖ്യാപിച്ചത്. 30 ദിവസത്തേ ക്കുള്ള സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് 40 ദിര്‍ഹമായിരിക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ്.




90 ദിവസത്തേ ക്കുള്ള വിസയ്ക്ക് ഇത് 90 ദിര്‍ഹവും 180 ദിവസത്തേ ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ഇത് 185 ദിര്‍ഹവുമായിരിക്കും. മെഡിക്കല്‍, ആക്സിഡന്‍റ് എന്നിവ കവര്‍ ചെയ്യുന്നവ യായിരിക്കും ഈ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി.




ഒമാന്‍, അമാന്‍ എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ കൗണ്ടറുകളില്‍ നിന്ന് ഈ സേവനം ലഭിക്കും.




ജാഫിലിയയിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്തും അബുഹെയ്ല്‍, ജബല്‍ അലി ഫ്രീ സോണ്‍, ദുബായ് വിമാനത്താവളം, ഡനാട്ട, ഉമ്മുസുഖൈം, ജബല്‍ അലി എന്നിവിട ങ്ങളിലുള്ള ഡി. എന്‍. ആര്‍. ഡി. യുടെ വിവിധ ശാഖകളിലുമാണ് ഈ സേവനം ലഭിക്കുക.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്