24 August 2008
ദുബായ് വേനല്‍ വിസ്മയം സമാപിച്ചു
രണ്ട് മാസത്തിലധികം നീണ്ടു നിന്ന ദുബായ് വേനല്‍ വിസ്മയം സമാപിച്ചു. കുടുംബങ്ങള്‍ക്ക് വിസ്മയ ക്കാഴ്ചയും സമ്മാനങ്ങളും ഒരുക്കിയ വേനല്‍ വിസ്മയത്തില്‍ ഇത്തവണ വന്‍ ജന പങ്കാളിത്ത മാണ് ഉണ്ടായത്.
65 ദിവസം നീണ്ടു നിന്ന ദുബായ് വേനല്‍ വിസ്മയ ത്തിനാണ് തിരശീല വീണത്. പ്രധാനമായും കുടുംബങ്ങളെ ഉദ്ദേശിച്ചുള്ള ഈ മാമാങ്കത്തില്‍ നിരവധി വിസ്മയ ക്കാഴ്ചകളും സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. അതു കൊണ്ട് തന്നെ ഷോപ്പിംഗ് മോളുകളിലും ഹോട്ടലുകളിലും വന്‍ തിരക്ക് അനുഭവ പ്പെടുകയും ചെയ്തു. പത്ത് വിസ്മയങ്ങ ളായിരുന്നു ഡി. എസ്. എസിന്‍റെ പ്രത്യേകത. കുട്ടികള്‍ക്കായി നിരവധി മത്സങ്ങളും ദുബായ് വേനല്‍ വിസ്മയത്തോട് അനുബന്ധിച്ച് ഒരുക്കി. വേനല്‍ വിസ്മയത്തിന്‍റെ ഭാഗ്യ ചിഹ്നമായ മഞ്ഞ ക്കുപ്പായക്കാരന്‍ മുദ്ഹിഷ് വിവിധ ഷോപ്പിംഗ് മോളുകള്‍ സന്ദര്‍ശിക്കുകയും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികള്‍ക്കായി ഒരുക്കിയ മുദ്ഹിഷ് ഫണ്‍ സിറ്റിയില്‍ ഇത്തവണ നാല് ലക്ഷം സന്ദര്‍ശകര്‍ എത്തിയെന്നാണ് കണക്ക്. ഫാഷന്‍ ഷോകള്‍, കേക്ക് മേളകള്‍, വിവിധ പ്രദര്‍ശനങ്ങള്‍, കായിക മത്സരങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് ഇത്തവണത്തെ വേനല്‍ വിസ്മത്തിന്‍റെ ഭാഗമായി അരങ്ങേറിയത്. Labels: ദുബായ്
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്