പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് അമേരിയ്ക്ക സന്ദര്‍ശിക്കാനായി ഇന്ന് പുറപ്പെടും. അമേരിയ്ക്കക്ക് ശേഷം പ്രധാന മന്ത്രി ഫ്രാന്‍സും സന്ദര്‍ശിയ്ക്കും. മാധ്യമ പ്രവര്‍ത്തകരുടെ ഒരു വലിയ സംഘം തന്നെ പ്രധാനമന്ത്രിയെ അനുഗമിയ്ക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ ഈ അമേരിയ്ക്കന്‍ സന്ദര്‍ശനത്തെ പല നിരീക്ഷകരും അതി സാഹസികം എന്നാണ് വിശേഷിപ്പിയ്ക്കുന്നത്.
2005ല്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യ - അമേരിക്ക ആണവ കരാര്‍ സംബന്ധിച്ച ആദ്യ പ്രഖ്യാപനം ഉണ്ടായത്. മൂന്ന് വര്‍ഷത്തിനിപ്പുറം കരാര്‍ യാഥാര്‍ത്ഥ്യം ആക്കാനുള്ള കടമ്പകള്‍ ഭൂരിപക്ഷവും മറി കടന്നാണ് പ്രധാനമന്ത്രി വീണ്ടും അമേരിക്കയില്‍ എത്തുന്നത്.
എന്നാല്‍ കരാര്‍ അമേരിയ്ക്കന്‍ കോണ്‍ഗ്രസ് ഇനിയും അംഗീകരിച്ചിട്ടില്ല.
123 കരാര്‍ അന്തിമ അംഗീകാരത്തിനായി പ്രസിഡന്റ് ബുഷ് കഴിഞ്ഞ ആഴ് ച്ച അമേരിക്കന്‍ കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്‍പ് കരാറിന്മേല്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിയ്ക്കും എന്ന പ്രതീക്ഷ ബുഷ് ഭരണകൂടം പ്രകടിപ്പിയ്ക്കുന്നുണ്ട്.
ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഇപ്പോഴും ഈ കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിയ്ക്കുന്നില്ല. ചര്‍ച്ചകളുടെ പുരോഗതിയ്ക്കനുസരിച്ച് മാത്രമേ കരാറിന്റെ അംഗീകാരം എന്ന് ലഭിയ്ക്കും എന്നുള്ള കാര്യം വ്യക്തമാവൂ എന്നാണ് വിദേശ കാര്യ സെക്രട്ടറി ശിവ ശങ്കര മേനോന്‍ അഭിപ്രായപ്പെട്ടത്.
അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം ഫ്രാന്‍സിലെ മെസ്സേഴ്സില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. പിന്നീട് പാരീസില്‍ എത്തി ഫ്രെഞ്ച് നേതാക്കളെ കാണുമ്പോള്‍ ഇന്ത്യാ ഫ്രാന്‍സ് ആണവ കരാറും ചര്‍ച്ചാ വിഷയമാകും.
Labels: അമേരിക്ക, ഇന്ത്യ
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്