26 September 2008

മെഡിക്കല്‍ പ്രവേശനം : സര്‍ക്കാര്‍ നടപടി എടുക്കണം

പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പ്രവേശനത്തിന് ഉള്ള പുതിയ മാനദണ്ഡം സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കൌണ്‍സിലും കേന്ദ്ര സര്‍ക്കാരും കൂടിയാലോചിച്ച് തീരുമാനിയ്ക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടു.




ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ പറയുന്ന പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളില്‍ അയോഗ്യതയുടെ പേരില്‍ പട്ടിക വര്‍ഗക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിയ്ക്കുന്ന സീറ്റുകള്‍ ഒഴിഞ്ഞു കിടന്ന സാഹചര്യം ഉണ്ടായിട്ടും ഇത് പരിഹരിയ്ക്കാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് കൊണ്ട് സ്വീകരിച്ചില്ല എന്നും കോടതി ചോദിച്ചു.




പ്രവേശന പരീക്ഷയില്‍ നാല്‍പ്പത് ശതമാനം മാര്‍ക്ക് ലഭിച്ചിരിയ്ക്കണം എന്ന മാനദണ്ഡം നീക്കാനാവില്ല എന്നാണ് ഇതേ പറ്റി മെഡിക്കല്‍ കൌണ്‍സില്‍ കോടതിയെ അറിയിച്ചത്. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ നിലവാരം തകരാന്‍ ഇത് ഇടയാക്കും എന്നാണ് കൌണ്‍സിലിന്റെ അഭിപ്രായം.




ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരുമായും മെഡിക്കല്‍ കൌണ്‍സിലുമായും കൂടിയാലോചിച്ച് ഈ കാര്യത്തില്‍ ഒരു പുതിയ ഫോര്‍മുല രൂപപ്പെടുത്താന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്