വ്യാഴം 17th ഏപ്രില്‍ 2025

12 December 2008

മുംബൈ ആക്രമണം: വിദേശികളെ ബന്ദികളാക്കി ആവശ്യങ്ങള്‍ നേടാന്‍

വിദേശികളെ ബന്ദികളാക്കി തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുക മാത്രം ആയിരുന്നു മുംബൈ ഭീകരാക്രമണം നടത്തിയവരുടെ ഉദ്ദേശം എന്ന് പിടിയിലായ ഭീകരന്‍ അജ്മല്‍. ഇതോടെ രാജ്യത്തിന് എതിരെ വന്‍ ആക്രമണം ആയിരുന്നു ഇവരുടേ ഉദ്ദേശം എന്ന ആശങ്കള്‍ അകലുകയാണ്. എന്നാല്‍ ഇതൊരു നാടകമാണോ എന്നത് സംശയിക്കേണ്ടി യിരിക്കുന്നു.



ഛത്രപതി റെയില്‍‌വേ സ്റ്റേഷനിലെ ആക്രമണത്തിനിടെ ചിലരെ ബന്ദികളാക്കി മാധ്യമങ്ങളിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ അറിയിക്കുക എന്നത് ആയിരുന്നു ചാച്ച എന്ന് വിളിക്കുന്ന സാക്കിര്‍ റഹിമാന്‍ ലാഖ്വിയുടെ നിര്‍ദ്ദേശം അജമല്‍ പറഞ്ഞു. മുംബൈയുടെ വ്യക്തമായ ഭൂപടം, പ്രധാ‍ന സ്ഥലങ്ങളുടെ വീഡിയോ എന്നിവ ഇവര്‍ക്ക് ലഭ്യമാക്കിയിരുന്നു.




സെപ്തംബര്‍ 27 ന് ആണ് ആക്രമണം ഉദ്ദേശിച്ചിരുന്നതെങ്കിലും സംഘത്തിലെ പത്തു പേര്‍ നവംബര്‍ 23 വരെ കറാച്ചിയില്‍ തന്നെ തങ്ങിയതിനാല്‍ പരിപാടി നീട്ടിവക്കുകയായിരുന്നു. എട്ടു ഗ്രനേഡുകള്‍, എ.കെ 47 തോക്കുകള്‍, 200 ബുള്ളറ്റ് പാക്കുകള്‍, ഒരു സെല്ഫോണ്‍ എന്നിവ കറാച്ചിയില്‍ നിന്നും പുറപ്പെടുന്നതിനു മുമ്പ് സംഘത്തിലെ ഓരോരുത്തര്‍ക്കും നല്‍കിയിരുന്നു.

Labels: , , ,

  - ബിനീഷ് തവനൂര്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...