ശനി 17th മെയ് 2025

16 June 2009

കൊല്ലപ്പെടുന്നതിനു മുന്‍പ് പ്രഭാകരന്‍ കൊടിയ പീഡനങ്ങള്‍ ഏറ്റ് വാങ്ങി

തമിഴ്‌ പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സേന കടുത്ത ശാരീരിക പീഡനങ്ങള്‍ക്ക് വിധേയം ആക്കിയിരുന്നെന്ന് ഒരു പ്രമുഖ മനുഷ്യാവാകാശ സംഘടനയുടെ കഴിഞ്ഞ ആഴ്ച പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് സര്‍വ്വകലാശാലാ അധ്യാപകരുടെ ഈ മനുഷ്യാവകാശ സംഘടന ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.
 
പ്രഭാകരനെ പീഡനങ്ങള്‍ ഏല്‍പ്പിച്ചത് ഒരു തമിഴ് രാഷ്ട്രീയ നേതാവിന്റെയും ജനറലിന്റെയും സാന്നിധ്യത്തില്‍ ആണ്. കഴിഞ്ഞ മാസം, ശ്രീലങ്കന്‍ പട്ടാളത്തിന്റെ 53ന്നാം വിഭാഗത്തിന്റെ ആസ്ഥാനത്ത് വച്ച് ആയിരിക്കാം ഈ പീഡനങ്ങള്‍ നടന്നത് എന്ന് അനുമാനിക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ലോകത്തിന് ആകാംക്ഷ ഉള്ളത് കൊണ്ടാണ് ഏറ്റ് മുട്ടലിന്‌ ഇടയില്‍ കൊല്ലപ്പെട്ട പ്രഭാകരന്റെ ശവശരീരം കണ്ടെത്തിയതെന്നും മൂത്ത മകന്‍ ചാള്‍സ് ആന്‍ടണി ഒഴികെ ഉള്ള മറ്റു കുടുംബാംഗങ്ങള്‍ എവിടെ ആണെന്ന് അറിവില്ല എന്നുമാണ് സൈന്യത്തിന്റെ ഭാഷ്യം.

Labels: , ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...