വെള്ളി 16th മെയ് 2025

11 June 2009

ഇന്ത്യയ്ക്ക് വേണ്ടത് ജനിതക വിളകള്‍ : ജയ്‌രാം രമേശ്

ജനിതക വ്യതിയാനം വഴി ഉണ്ടാക്കിയ വിളകള്‍ ആണ് രാജ്യത്തിന് ആവശ്യം എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്‌രാം രമേശ് അഭിപ്രായപ്പെട്ടു. എന്നാല്‍ അടിയന്തിരം ആയി ജനിതക ആഹാരത്തിലേയ്ക്ക് തിരിയേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജനിതക വിളകളും ജനിതക ആഹാരവും തമ്മില്‍ മൌലികം ആയ വ്യതാസം ഉണ്ട്. ജനിതക വഴുതനങ്ങയെക്കാളും നമ്മുക്ക് അടിയന്തിരം ആയി വേണ്ടത് ജനിതക പരുത്തിയാണെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
 
ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനിതക പരുത്തികൃഷി വിജയം കൈവരിച്ചു. എന്നാല്‍ മറ്റു ചില ജനിതക വിളകളുടെ കാര്യത്തില്‍ ഇതേ വിജയം നേടാന്‍ ആയില്ല. അതിനാല്‍ പരുത്തിയുടെ വിജയം മാത്രം ആധാരം ആക്കി ഈ കാര്യത്തില്‍ ഒരു വിലയിരുത്തല്‍ ആവില്ലെന്നും അദ്ദേഹം വ്യക്തം ആക്കി.
 
സ്വതന്ത്രവും ശാസ്ത്രീയവും ആയ ദേശീയ ജൈവ സാങ്കേതിക നയങ്ങള്‍ രൂപപ്പെടുത്തി കര്‍ശനമായ സുരക്ഷ ഉറപ്പാക്കിയത്തിന് ശേഷമേ ഈ വിളകള്‍ ഇന്ത്യയില്‍ പരീക്ഷിക്കാന്‍ പാടുള്ളു എന്നും മന്ത്രി കൂട്ടി ചേര്‍ത്തു. വിദേശത്ത് നിന്നും ജനിതക ആഹാര വസ്തുക്കാളുടെ ഒരു വലിയ ഒഴുക്ക് തന്നെ ഉണ്ട് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍. ഈ സാഹചര്യത്തില്‍ 'ജനിതക ആഹാരം' എന്ന് രേഖപ്പെടുത്തി മാത്രമേ ഇവ വിപണിയില്‍ ഇറക്കാവു എന്ന നിയമം കര്‍ശനം ആയി പാലിക്കപ്പെടണം. ഈ കാര്യങ്ങള്‍ കൂടുതല്‍ ഊര്‍ജിതം ആക്കാന്‍ മുന്‍ ആര്രോഗ്യ മന്ത്രി അന്പ്മണി രാമദാസിനോട് അഭ്യര്‍ത്ഥന നടത്തിയിരുന്നതായും ജയ്‌രാം രമേശ് അറിയിച്ചു.

Labels:

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...