22 June 2009

'ജ്യോ'യും ദൈവത്തിന്റെ മാലാഖയും

jyothimenonമൂസാബായി എന്ന കുറ്റവാളിയിലൂടെ കേരളത്തിന്റെ വേരുകള്‍ തേടുന്ന, മൂസയുടെ തെറ്റുകളെ വിശകലനം ചെയ്യാത്ത "ദി ഏയ്ഞ്ചല്‍ ഓഫ് ഗോഡ്" എന്ന പുസ്തകം എഴുതിയ, സ്വയം 'ജ്യോ'എന്ന് അറിയപ്പെടാന്‍ ഇഷ്ടമുള്ള ജ്യോതി മേനോന്‍ മാനേജ്മെന്റ് ലോകത്ത് നിന്നും ആംഗലേയ സാഹിത്യത്തിലെയ്ക്ക് വഴി തെറ്റി വന്ന ഒരു പറവയാണ്. എഞ്ചിനീയറിങ്ങ് പഠിച്ച ഈ എഴുത്തുകാരി കഴിഞ്ഞ പതിനാല് വര്‍ഷമായി മനുഷ്യ വിഭവ ശേഷി രംഗത്ത് ജോലി ചെയ്യുന്നു.
 
ജീവിതത്തില്‍ നാം കണ്ടുമുട്ടിയേക്കാവുന്ന ഒരു പാട് കഥാപാത്രങ്ങള്‍ ജ്യോതിയുടെ ഈ ഏറ്റവും പുതിയ പുസ്തകത്തില്‍ ഉണ്ട്. അതോടൊപ്പം അപരിചിതത്വത്തിന്റെ മൂടുപടമുള്ള കുറെയേറെ സംഭവങ്ങളും.
 

 
മാനേജ്മെന്റ് സംബന്ധിയായ "ദ പവര്‍ ഓഫ് ഹ്യൂമന്‍ റിലേഷന്‍സ്" ആണ് ആദ്യ പുസ്തകം. 2004 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് മുന്‍ പ്രസിഡണ്ട് അബ്ദുല്‍ കലാം ഉള്‍പ്പെടെ നിരവധി വായനക്കാര്‍ ഉണ്ടായി. പുസ്തകം വായിച്ച ശേഷം അദ്ദേഹം എഴുത്തുകാരിക്ക് എഴുതിയ കുറുപ്പില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് അടുത്ത പുസ്തകം ആയ "ബ്രാണ്ട് വൈസ്" എഴുതി. ഭര്‍ത്താവായ ബോബി മേനോടൊപ്പം എഴുതിയ "മി-ദ വിന്നര്‍" പുസ്തകവും പിന്നീട് പ്രസിദ്ധീകരിച്ചു.
 
പുസ്തക് മഹല്‍ പ്രസിദ്ധീകരിച്ച "ദി ഏയ്ഞ്ചല്‍ ഓഫ് ഗോഡ്" എന്ന ഈ അഞ്ചാമത്തെ പുസ്തകം സാഹിത്യ ലോകത്തേയ്ക്കുള്ള ജ്യോതിയുടെ വരവിന് ഒരു നാഴികക്കല്ല് ആകുമെന്ന് പ്രതീക്ഷിക്കാം.

Labels: ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്