
ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ ബാന്ദ്ര പോലീസ് കേസ് എടുത്തു. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ചു എന്നാണു പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് 'എഴുത്തില്‍ വന്ന പിശകാണെന്ന്'താരം അവകാശപ്പെട്ടു.
എന്നാല്‍ മുസ്ലിം മത വികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകള്‍ ഇറക്കിയതിന് ഷാരുഖ് ഖാനെതിരെ ഒരു വക്കീല്‍ തന്ന പരാതിയിന്‍ മേല്‍ കേസ് എടുത്തിട്ടുണ്ടെന്ന് ബാന്ദ്ര പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ ആയ പ്രകാശ് ജോര്‍ജ് ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഷാരുഖ് ഖാനും ഈ പ്രസ്താവന പ്രസിദ്ധീകരിച്ച പത്രാധിപര്‍ക്കും എതിരെ ആണ് കേസ് രേഖപ്പെടുത്തിയത്.
Labels: കേസ്, മുസ്ലിം, ഷാരുഖ്
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്