23 June 2009

ഇറാന്‍ മാധ്യമ പ്രവര്‍ത്തനം വിലക്കുന്നു

ഇറാന്‍ ഭരണകൂടം പത്രപ്രവര്‍ത്തകരെയും ബ്ലോഗ്ഗെര്‍മാരെയും അറസ്റ്റു ചെയ്യുന്നു. ഇലക്‌ഷന് ശേഷമുള്ള പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങി ഒരു ആഴ്ചയ്ക്ക് ശേഷം 24 മാധ്യമ പ്രവര്‍ത്തകരെയാണ് ഇത് വരെ അറസ്റ്റ് ചെയ്തത്.
 
ഇതില്‍ ഇറാനിയന്‍ പത്ര പ്രവര്‍ത്തക സംഘടനയുടെ നേതാവും ന്യൂസ്‌ വീക്കിന്റെ കനേഡിയന്‍ റിപ്പോര്ട്ടറും ഉള്‍പ്പെടും. ഇതോടൊപ്പം ബി.ബി.സി. റിപ്പോര്‍ട്ടറോട് രാജ്യം വിട്ടു പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ഒന്നും തന്നെയില്ലാതെയും ചില മാധ്യമ പ്രവര്‍ത്തകരെ തടവില്‍ വയ്ക്കുന്നു എന്നും റിപ്പോര്ട്ടുകള്‍ ഉണ്ട്.
 
ഇറാന്‍ ഭരണകൂടം പ്രാദേശിക മാധ്യമങ്ങളെയും വിദേശ മാധ്യമങ്ങളെയും ഒരു പോലെ സൂഷ്മ നിരീക്ഷണം ചെയ്യുകയാണ്. ജൂണ്‍ 12ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ അവസാനം നിലവിലുള്ള പ്രസിഡണ്ട് അഹമ്മദ്‌ നെജാദിനെ തന്നെ വിജയി ആയി പ്രഖ്യാപിക്കുകയും ചെയ്തു.
 
എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നു എന്നാണ് എതിര്‍ ഭാഗം നേതാവായ മിര്‍ മോഹസ്സിന്‍ മൌസാവിയുടെ അനുയായികള്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇറാനില്‍ വന്‍ റാലികള്‍ സംഘടിപ്പിക്കുകയുണ്ടായി. പ്രതിഷേധക്കാരെ അനുകൂലിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ കൊടുക്കുന്നതു തടയാനാണ് ഇറാന്‍ ഭരണ കൂടം ഈ അറസ്റ്റുകള്‍ നടത്തുന്നത്
  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്