
ജപ്പാനിലെ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ പുറത്തിറക്കിയ പ്രശസ്തമായ പ്രിയസ് (prius) ഹൈബ്രിഡ് കാറുകളില്‍ ശബ്ദം പുറത്തു വരാതിരിക്കാനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ജപ്പാന്‍ സര്‍ക്കാര്‍ ശബ്ദ രഹിതമായ ഹൈബ്രിഡ് കാറുകളില്‍ ശബ്ധം പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിക്കണം എന്ന ആവശ്യം പരിഗണിച്ചു വരുകയാണ്.
അന്ധരായ കാല്‍നട യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. അന്ധരായ കാല്‍ നടക്കാര്‍ക്ക് ഹൈബ്രിഡ് വാഹനങ്ങള്‍ വളരെ അപകടകരമാണെന്ന് ജപ്പാന്‍ ഗതാഗത മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ജപ്പാനില്‍ എറ്റവും കൂടുതല്‍ വിറ്റഴിയുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങള്‍. ഇന്ധനത്തില്‍ നിന്നും ബാറ്ററിയിലേയ്ക്ക് മാറുമ്പോള്‍ യാതൊരു വിധ ശബ്ദവും ഇത്തരം വാഹനങ്ങള്‍ പുറപ്പെടുവിക്കില്ല എന്നതാണ് സവിശേഷത.
ഈ വര്ഷം അവസാനത്തോടെ ഈ വിഷയം പഠിക്കാനായി നിയോഗിച്ച പാനല്‍ ഗതാകത മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കാല്‍ നടക്കാരുടെ സാന്നിധ്യത്തില്‍ ശബ്ദം പുറപ്പെടുവിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം എന്ന് ഈ പാനല്‍ കാര്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് വരെ ടൊയോട്ടോയില്‍ നിന്ന് ഇതിന് അനുകൂലമായ ഒരു പ്രതികരണം ലഭിച്ചിട്ടില്ല.
1997ലാണ് ലോകത്തെ ഏറ്റവും ജനപ്രിയ ഹൈബ്രിഡ് കാറായ 'prius' ടൊയോട്ടോ പുറത്തിറക്കിയത്.
Labels: prius, ജപ്പാന്‍, ടൊയോട്ടോ
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്