ചൊവ്വ 6th മെയ് 2025

30 November 2009

മധു കോഡയെ അറസ്റ്റ് ചെയ്തു

madhu-kodaമുന്‍ ജാര്‍ഖണ്ഡ് മുഖ്യ മന്ത്രി മധു കോഡയെ സംസ്ഥാന വിജിലന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടു നല്‍കിയ രണ്ടാമത്തെ അറിയിപ്പും കോഡ അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കോഡയെ ചോദ്യം ചെയ്യാനായി ഡല്‍ഹിയിലേക്ക് കൊണ്ടു പോകും.
 
4000 കോടി രൂപയുടെ വെട്ടിപ്പു നടത്തിയ കേസ് ആദായ വകുപ്പും എന്‍ഫോഴ്‌സ് മെന്റ് വകുപ്പും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണത്തിനിടെ കോഡയ്ക്ക് ചില ബോളിവുഡ് സിനിമാ നടികളുമായി ബന്ധം ഉണ്ടെന്ന് തെളിഞ്ഞിരുന്നു. 40 ലക്ഷം രൂപ വരെ ഇയാള്‍ സിനിമാ നടികള്‍ക്ക് നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് അന്വേഷണം ബോളി വുഡിലേക്കും വ്യാപിപ്പിക്കുകയുണ്ടായി.
 
വെള്ളിയാഴ്‌ച്ച നല്‍കിയ രണ്ടാമത്തെ സമന്‍സ് കോഡ അവഗണിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കോഡയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനി ക്കുകയായിരുന്നു.
 
താന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിന്റെ തിരക്കിലായതിനാല്‍ തനിക്ക് ഡിസംബര്‍ 18 കഴിഞ്ഞേ വിജിലന്‍സിനു മുന്‍പില്‍ ഹാജരാകാന്‍ കഴിയൂ എന്നാണ് കോഡ അറിയിച്ചിരുന്നത്.
 
നവംബര്‍ 11, 15, 19 തിയതികളില്‍ എന്‍ഫോഴ്‌സ്മെന്റ് വകുപ്പ് കോഡയെ വിളിപ്പിച്ചിരുന്നുവെങ്കിലും കോഡ ഹാജരായിരുന്നില്ല.
 



Madhu Koda arrested



 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...