28 November 2009

പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല : പ്രണബ് മുഖര്‍ജി

ദുബായ് വേള്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ദുബായ് സര്‍ക്കാര്‍ ഇടപെട്ടത് മൂലം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവ് ഇന്ത്യയെ ഏറെയൊന്നും ബാധിക്കില്ല എന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. എന്നിരുന്നാലും സ്ഥിതി ഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ആഗോള സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ പങ്കാളിത്തം കണക്കി ലെടുക്കുമ്പോള്‍ ദുബായിലെ ഇന്ത്യയുടെ പങ്കാളിത്തം ചെറുതായ തിനാല്‍ ദുബായിലെ പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിക്കില്ല എന്നാണ് നിഗമനം. സൂക്ഷ്മമായ നിരീക്ഷണവും ഉചിതമായ ഇടപെടലുകളും കൊണ്ട് പ്രതിസന്ധി ഒഴിവാക്കുവാന്‍ തങ്ങള്‍ക്ക് കഴിയും എന്ന് മന്ത്രി അറിയിച്ചു.
 
ദുബായിലെ സ്ഥിതി ഗതികള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ ഇന്നലെ സാരമായി ഉലച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയാണ് യു.എ.ഇ.
 
ദുബായ് വേള്‍ഡിന്റെ പ്രവര്‍ത്ത നത്തില്‍ ദുബായ് സര്‍ക്കാര്‍ ഇടപെട്ടത് ദീര്‍ഘ കാല അടിസ്ഥാന ത്തിലുള്ള വാണിജ്യ വിജയം ലക്ഷ്യമിട്ടാണെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി, എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ്പ്, ദുബായ് സര്‍ക്കാരിന്റെ സുപ്രീം ഫിസ്കല്‍ കമ്മിറ്റി എന്നിവയുടെ ചെയര്‍മാനായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം വ്യക്തമാ ക്കിയിട്ടുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്